ഒന്നര കോടിയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരിയില്‍ പിടിയില്‍
Nov 5, 2014, 14:03 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2014) നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറര കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. 1.58 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ 8.30 ന് എത്തിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. സ്വര്‍ണം കടത്തിയ കാസര്‍കോട് സ്വദേശി ഇല്യാസിനെ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
വൈദ്യുതി തീവ്രത വര്‍ദ്ധിപ്പിക്കുന്ന ഉപകരണമായ സിംഗിള്‍ ഫേസ് ഓട്ടോ ട്രാന്‍സ്‌ഫോര്‍മറിനകത്ത് സ്വര്‍ണബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. നാല് ട്രാന്‍സ്‌ഫോര്‍മറുകളിലായി 14 ബിസ്‌ക്കറ്റ് വീതം കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ്് ഒളിപ്പിക്കുകയായിരുന്നു. 56 സ്വര്‍ണബിസ്‌ക്കറ്റുകളാണ് പിടികൂടിയത്. ഇല്യാസിനെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി കസ്റ്റംസ് അധികൃതര്‍ വെളിപ്പെടുത്തി.
അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 100 പവന്‍ തങ്കം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ നിന്നെത്തിയവരില്‍ നിന്ന് തങ്കം പിടകൂടിയത്. മെര്‍ക്കുറിയില്‍ മുക്കിയാണ് തങ്കം കൊണ്ടുവന്നത്. സ്വര്‍ണം പരിശോധിക്കുന്നതിനിടെ പരിശോധകന്റെ കൈ വിരലില്‍ കിടന്ന മോതിരത്തില്‍ നിന്ന് സ്വര്‍ണം നഷ്ടമായപ്പോഴാണ് മെര്‍ക്കുറിയില്‍ മുക്കിയാണ് സ്വര്‍ണം കൊണ്ടു വന്നതെന്ന് തിരിച്ചറിഞ്ഞത്.