തൊഴില്‍ പരിശീലനത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്: സി.ബി.ഐ. അന്വേഷിക്കേണ്ട കേസെന്ന് മജിസ്‌ട്രേറ്റ്
Nov 17, 2014, 21:30 IST
കാസര്‍കോട്ട് 3 പേര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
കാസര്‍കോട്: (www.kasargodvartha.com 17.11.2014) കേന്ദ്ര സര്‍ക്കാറിന് കീഴില്‍ നാഷണല്‍ സ്‌ക്കില്‍ഡ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (NSDC) രൂപം നല്‍കിയ തൊഴില്‍ പരിശീലനത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവം പുറത്തുവന്നു. മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കാസര്‍കോട് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി. രാജു ഉത്തരവിട്ടു. സി.ബി.ഐ. ഏറ്റെടുക്കേണ്ടത്ര ഗൗരവമുള്ള കേസാണ് ഇതെന്നും കേസിന്റെ വാദത്തിനിടെ മജിസ്‌ട്രേറ്റ് വാക്കാല്‍ ഓര്‍മ്മിപ്പിച്ചു. പൊതു ഖജനാവ് കൊള്ളയടിക്കാനുള്ള അവസരമാണ് ഇതുവഴി ഉണ്ടായിട്ടുള്ളതെന്ന് കോടതി വാദത്തിനിടെ സൂചിപ്പിച്ചു.
കാസര്‍കോട് നായക്‌സ് റോഡിലെ എസ്.എം.എസ്. സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ടെക്-സിറ്റി ഇന്റര്‍ നാഷണല്‍ ആന്റ് ഡൊമസ്റ്റിക്ക് കോള്‍ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ അഫ്ത്താബ് (28) മറ്റൊരു ഡയറക്ടര്‍ മുസ്അബ് ചെമ്മനാട് (28), കോള്‍ സെന്റര്‍ അഡൈ്വസര്‍ മഹ്‌റൂഫ് (28) എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് കോടതി കാസര്‍കോട് ടൗണ്‍ പോലീസിനോട് ഉത്തരവിട്ടിരിക്കുന്നത്. പോലീസ് ചൊവ്വാഴ്ചയോടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതോടെ വന്‍ തട്ടിപ്പാണ് പുറത്തുവരാന്‍ പോകുന്നത്.
വിവിധ തൊഴില്‍ കോഴ്‌സുകളാണ് ഇവിടെ നടത്തിവന്നത്. ഇതിന്റെ പേരിലാണ് വന്‍ തട്ടിപ്പ് നടന്നുവന്നത്. ഒരു മാസത്തെ തൊഴില്‍ നൈപുണ്യ പരിശീലന കോഴ്‌സാണ് നടത്തുന്നതെങ്കിലും ഒരാഴ്ച പോലും കോഴ്‌സ് നല്‍കിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പേരില്‍ കാസര്‍കോട്ടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓട്ടോ ഡെബിറ്റ് സിസ്റ്റം എന്ന അക്കൗണ്ട് തുടങ്ങിയാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ട ആയിരക്കണക്കിന് രൂപ തട്ടിപ്പുസംഘം കൈക്കലാക്കിയത്. 700 കുട്ടികള്‍ക്ക് കാസര്‍കോട്ടെ ടെക് സിറ്റിയില്‍ നിന്നും നൈപുണ്യ പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സമാനമായ തട്ടിപ്പ് മറ്റു ചില സ്ഥാപനങ്ങളും കാസര്‍കോട്ട് നടത്തിയിട്ടുണ്ടെന്നാണ് കാസര്‍കോട് വാര്‍ത്ത ന്യൂസ് ടീം മാസങ്ങളായി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഇതേ രീതിയിലുള്ള തട്ടിപ്പുവഴി കോടികള്‍ തന്നെ വിഴുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ഒരു മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് 10,000 രൂപയാണ് കേന്ദ്ര ഫണ്ടില്‍ നിന്ന് സ്റ്റൈപ്പന്റായി അനുവദിക്കുന്നത്. ഇതില്‍ ഒരു കുട്ടിക്ക് 1,000 രൂപയാണ് പരിശീലനത്തിന് ഫീസായി ഈടാക്കാന്‍ എന്‍.എസ്.ഡി.സി. നിര്‍ദേശിക്കുന്നത്. കൂടാതെ വെരിഫിക്കേഷനുവേണ്ടി 1000 രൂപയും വാങ്ങാമെന്നും അറിയിക്കുന്നുണ്ട്. ബാക്കി 8,000 രൂപ കുട്ടികള്‍ക്ക് സ്റ്റൈപ്പന്റായി നല്‍കണമെന്നാണ് എന്‍.എസ്.ഡി.സി. ആവശ്യപ്പെടുന്നത്.
ഫീസും വെരിഫിക്കേഷന്‍ ഫീസും നല്‍കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് അവരുടെ അക്കൗണ്ടില്‍ വരുന്ന പണം ഹെഡ് ഓഫ് അക്കൗണ്ട് അറിയാതെ പിന്‍വലിക്കാന്‍ സധിക്കില്ല. അതുകൊണ്ടുതന്നെ കുട്ടികളുടെ അക്കൗണ്ടിലേക്ക് വരുന്ന പണം ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് ഫീസും വെരിഫിക്കേഷന്‍ ഫീസും കഴിച്ച് ബാക്കി തുക കുട്ടികള്‍ക്ക് നേരിട്ട് നല്‍കണമെന്നാണ് നിര്‍ദേശമെങ്കിലും ഇത് കുട്ടികള്‍ക്ക് നല്‍കാതെ സ്ഥാപനങ്ങള്‍ വിഴുങ്ങുകയാണ് ചെയ്തത്.
കുട്ടികള്‍ക്ക് വെറും 500 രൂപയും കോഴ്‌സ് സര്‍ട്ടിഫിക്കറ്റും മൊമെന്റോയുമാണ് സ്ഥാപനം വെച്ചുനീട്ടുന്നത്. ഈ 500 രൂപ തന്നെ തങ്ങളുടെ ഔദോര്യമാണെന്നാണ് കോഴ്‌സ് നടത്തിപ്പുകാര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. പല വിദ്യാര്‍ത്ഥികളുടേയും അക്കൗണ്ടിലേക്ക് പണം വന്ന കാര്യം മൊബൈലില്‍ മെസേജ് വന്നപ്പോഴാണ് ഇവര്‍ അറിഞ്ഞത്.
ഇതേ കുറിച്ച് ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് ഓട്ടോ ഡെബിറ്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് പണം മാറ്റപ്പെട്ട വിവരം ബോധ്യപ്പെട്ടത്. കോഴ്‌സ് കഴിഞ്ഞിറങ്ങിയ ചില വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. എന്‍.എസ്.ഡി.സി. നിര്‍ദേശിക്കുന്ന ഒരു മാസത്തെ കോഴ്‌സില്‍ വെറും ഒരാഴ്ചത്തെ കോഴ്‌സ് മാത്രമാണ് നല്‍കുന്നതെങ്കിലും അതില്‍ തന്നെ ഒന്നര മണിക്കൂര്‍ മാത്രമാണ് ക്ലാസ് നല്‍കുന്നത്.
ഒരു ബാച്ചില്‍ 80 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. കുട്ടികള്‍ക്ക് ലഭിക്കേണ്ട ഫണ്ട് കോഴ്‌സ് നല്‍കുന്നവര്‍ തട്ടിയെടുത്ത സംഭവത്തിനു പിന്നില്‍ വന്‍ മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. കോടതി പോലും സി.ബി.ഐ. അന്വേഷിക്കേണ്ട ഗൗരവമുള്ള സംഭവമാണ് ഈ തട്ടിപ്പെന്നു പറയാന്‍ കാരണവും ഇതുതന്നെയാണ്.
കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായ കെ.വി. രാജേന്ദ്രകുക്കാര്‍ മുഖേനയാണ് കുട്ടികള്‍ കോടതിയെ സമീപിച്ചത്. ഒരു കുട്ടിയുടെ അക്കൗണ്ടിലേക്ക് മെയ് 31ന് വന്ന പണം ജൂണ്‍ രണ്ടിന് ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായാണ് പറയുന്നത്. കോഴ്‌സ് ഫീസ് മാത്രം ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാതെ മുഴുവന്‍ തുകയും ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് മാറ്റുന്നത് തന്നെ തട്ടിപ്പിന്റെ ചിത്രം വ്യക്തമാക്കുന്നു. താല്‍ക്കാലിക അക്കൗണ്ട് തുടങ്ങിയാണ് തട്ടിപ്പുസംഘം കേന്ദ്ര സര്‍ക്കാറിന്റെ ഫണ്ട് തട്ടുന്നത്.

Keywords : Cheating, CBI investigation, Institute, Course, Computer Course, Kerala, Fraud training course scam.