പയ്യന്നൂരില്‍ വസ്ത്രാലയത്തിനും മലബാര്‍ ഗോള്‍ഡ് ജ്വല്ലറി കെട്ടിടത്തിലും വന്‍ തീപിടുത്തം
Nov 23, 2014, 15:41 IST
പയ്യന്നൂര്‍: (www.kasargodvartha.com 23.11.2014) പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രാലയത്തിനും മലബാര്‍ ഗോള്‍ഡ് ജ്വല്ലറി കെട്ടിടത്തിനും വന്‍ തീപിടുത്തം. ഞായറാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. പെരുമ്പയിലെ സൂര്യ വസ്ത്രാലയത്തിനാണ് ആദ്യം തീപിടിച്ചത്. തൊട്ടടുത്ത മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്കും തീപടര്‍ന്നു പിടിക്കുകയായിരുന്നു.
തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിലെ മുഴുവന്‍ യൂണിറ്റും തൊട്ടടുത്ത തൃക്കരിപ്പൂര്‍, പെരിങ്ങോം, തളിപ്പറമ്പ്് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണച്ചു വരികയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
തീയണക്കാന്‍ ഇതു വരെ സാധിച്ചിട്ടില്ല. പോലീസും നാട്ടുകാരും തീയണക്കുന്നതിന് സഹായിക്കുന്നുണ്ട്. തീപിടുത്തത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത തടസവും ഉണ്ടായിട്ടുണ്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ഞായറാഴ്ചയായതിനാല്‍ കടകള്‍ക്ക് അവധിയായിരുന്നു. വന്‍ ജനക്കൂട്ടം ഇവിടെ തടിച്ചു കൂടിയിരിക്കുകയാണ്.
Also Read:
രാംപാലിന്റെ ആശ്രമത്തില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് വാഹനം കണ്ടെത്തി
Keywords: Kasaragod, Kerala, payyannur, Jewellery, fire, gold, Fire in Payyannur.
Advertisement: