പഴയ ബസ് സ്റ്റാന്‍ഡിലെ ബസ് സ്റ്റോപ്പ് വശീകരണക്കാരുടെ ശൃംഗാര കേന്ദ്രം
Nov 18, 2014, 23:38 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2014) പഴയ ബസ് സ്റ്റാന്‍ഡിലെ ബസ് സ്റ്റോപ്പ് വശീകരണക്കാരുടെ ശൃംഗാരകേന്ദ്രമായി മാറിയതായി പരാതി. സ്ത്രീകളും സ്‌കൂള്‍ - കോളജ് വിദ്യാര്‍ത്ഥിനികളുമാണ് ഇവരുടെ ശല്യം മൂലം കഷ്ടത അനുഭവിക്കുന്നത്.
ബസ് കാത്തുനില്‍ക്കുന്ന സ്ഥലത്താണ് ഇവര്‍ സ്ഥലം കയ്യടക്കുന്നത്. പുരുഷന്മാരെ വശീകരിക്കാന്‍ അനാശാസ്യത്തില്‍ ഏര്‍പെടുന്ന ഏതാനും സ്ത്രീകള്‍ ഇവിടെ സ്ഥിരമായി എത്താറുണ്ട്. ഇവര്‍ ഇവിടെ തനിച്ചെത്തുന്ന പെണ്‍കുട്ടികളേയും വശീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും പരാതിയുണ്ട്.
നേരത്തെ സാമൂഹ്യ പ്രവര്‍ത്തകരും കോളജ് വിദ്യാര്‍ത്ഥിനികളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവിടെ തമ്പടിച്ച ചില സ്ത്രീകളേയും ഏജന്റുമാരേയും പോലീസ് പൊക്കിക്കൊണ്ടുപോയിരുന്നു. പിന്നീട് കുറച്ചുകാലം ബസ് സ്റ്റോപ്പില്‍ ഇവരെ കണ്ടിരുന്നില്ല. ഇപ്പോള്‍ വീണ്ടും ബസ് സ്‌റ്റോപ്പ് ഇവര്‍ കയ്യടക്കിയിരിക്കുകയാണെന്നാണ് പരാതി.
ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലുള്ള ബസ് സ്റ്റോപ്പാണ് ഇവരുടെ പ്രധാന താവളം. അനാശാസ്യത്തിന് സ്ത്രീകളെ ഏര്‍പാടാക്കികൊടുക്കുന്നവരും സ്ത്രീകളുടെ ഏന്റുമാരും വിലപേശുന്നത് പലപ്പോഴും തര്‍ക്കങ്ങള്‍ക്കും അടിപിടിയിലേക്കും നീങ്ങാറുണ്ട്. ഇവിടെ എത്തുന്ന ചില സ്ത്രീകള്‍ വൈകിട്ട് തിരിച്ചുപോകുമ്പോള്‍ ബീവറേജില്‍നിന്നും മദ്യംകൊണ്ടുപോയി നാട്ടില്‍ വില്‍ക്കുന്നതായും സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.
വനിതാ പോലീസിനെ സ്ഥിരമായി ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നാണ് യാത്രക്കാരായ സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. പോലീസിനോട് പലതവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ചില കോളജ് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.