എന്‍ഡോസള്‍ഫാന്‍ മേഖലയിലെ കടാശ്വാസ നടപടികള്‍ ഡിസംബര്‍ 20നകം പൂര്‍ത്തിയാകും-മന്ത്രി
Nov 22, 2014, 18:15 IST
കാസര്‍കോട്: (www.kasargodvartha.com 22.11.2014) എന്‍ഡോള്‍ഫാന്‍ മേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് കടാശ്വാസ നടപടികള്‍ ഡിസംബര്‍ 20 നകം പൂര്‍ത്തിയാക്കുമെന്ന് കൃഷി മന്ത്രി കെ.പി.മോഹനന്‍ അറിയിച്ചു. ഈ തീയതിവരെ 25 കോടി രൂപയാണു കടാശ്വാസമായി അനുവദിച്ചിട്ടുളളത്. ഇതിനുശേഷം വരുന്ന വിഷയങ്ങളില്‍ അന്വേഷണം നടത്തിയ ശേഷം യോജ്യമാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
മേഖലയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുളള ഗ്രാമം ആവിഷ്‌കരിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനു അഡി.ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം ചെയര്‍മാനായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കാസര്‍കോട് കളക്‌ട്രേറ്റില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിനും ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. നബാര്‍ഡ് ആര്‍ ഐഡി.എഫ് പദ്ധതികള്‍ ത്വരിതഗതിയിലാകുന്നതിനു വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ളത്തിന്റെതുള്‍പ്പെടെ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള 31 പേരുടെ സേവനം തല്‍കാലം തുടരാനും തീരുമാനമായിട്ടുണ്ട്.
മേഖലയില്‍ കാനറ ബാങ്കും എസ്.എഫും സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന വീടുനിര്‍മാണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഇത്തരത്തില്‍ കൂടുതല്‍ സംരംഭകര്‍ രംഗത്തുവരുന്നത് സര്‍ക്കാറിനു സഹായകമാകുമെന്ന് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു.
യോഗത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, കെ.കുഞ്ഞിരാമന്‍(ഉദുമ) എം.എല്‍.എ, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, സബ്കളക്ടര്‍ ജീവന്‍ ബാബു, ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി.ബാലകൃഷ്ണന്‍, തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.
Keywords : Minister K.P Mohanan, Endosulfan: Minister KP Mohanan Statement.