ഇര്‍ഷാദിനൊപ്പം പോകാന്‍ താല്‍പര്യമെന്ന് സുമിത വീണ്ടും കോടതിയില്‍
Nov 18, 2014, 16:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.11.2014) കാമുകിയെ വീട്ടുതടങ്കലിലാക്കിയെന്ന യുവാവിന്റെ പരാതിയില്‍ പെണ്‍കുട്ടിയെയും പിതാവിനെയും പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി. കാമുകനൊപ്പം പോകുന്നതായി യുവതി കോടതിയെ അറിയിച്ചു. അരയിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി സുമിത (20) യെയാണ് കഴിഞ്ഞ ദിവസം പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. സുമിതയെ വീട്ടുതടങ്കിലിലാക്കിയെന്ന് കാമുകന്‍ ആറങ്ങാടിയിലെ ഇര്‍ഷാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ഹാജരാക്കിയത്.
താന്‍ ഇര്‍ഷാദുമായി സ്‌നേഹത്തിലാണെന്നും ഇര്‍ഷാദിനൊപ്പം പോകാനാണ് ആഗ്രഹമെന്നും സുമിത കോടതിയെ അറിയിച്ചു. അതേസമയം ഇര്‍ഷാദുമായി വിവാഹം നടക്കാത്ത സാഹചര്യത്തിലും വീട്ടുകാരോടൊപ്പം പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നും സുമിതയെ കോടതി എറണാകുളത്തെ ശാന്തി നികേതന്‍ ആശ്രമത്തില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു.
രണ്ടാഴ്ച മുമ്പാണ് ഇര്‍ഷാദും സുമതിയും വീടുവിട്ടത്. പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഇര്‍ഷാദും സുമിതയും ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുമിത ഇര്‍ഷാദിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു. പിന്നീട് സുമിതയെ കാസര്‍കോട് പരവനടുക്കം മഹിളാ മന്ദിരത്തിലേക്കയക്കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഉത്തരവിട്ടു.
മഹിളാ മന്ദിരത്തില്‍ കഴിയുന്നതിനിടെ വീട്ടുകാരെത്തി സുമിതയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇര്‍ഷാദ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Woman, Kasaragod, Kerala, Court, Paravanadukkam, Police, Love, Eloped, Sumitha, Irshad.
Advertisement: