52,832 രൂപയുടെ വൈദ്യുതി മോഷണം പിടിച്ചു; സ്ത്രീക്കെതിരെ കേസ്
Nov 6, 2014, 13:50 IST
കാസര്‍കോട്: (www.kasargodvartha.com 06.11.2014) 52,832 രൂപയുടെ വൈദ്യുതി മോഷ്ടിച്ചുവെന്ന പരാതിയില്‍ സ്ത്രീക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് സെക്ഷന്‍ വൈദ്യുതി ഓഫീസിലെ അസിസ്റ്റന്‍ഡ് എന്‍ജിനീയറുടെ പരാതിയില്‍ കേളുക്കുന്നിലെ ഏലിയാമ്മയ്‌ക്കെതിരെയാണ് കേസ്.
9384 കണ്‍സ്യൂമര്‍ നമ്പറുകാരിയായ ഏലിയാമ്മ വീട്ടിലെ വൈദ്യുതി മീറ്ററില്‍ എഫ്.ബി.സി. വയര്‍ കടത്തി നേരിട്ട് വൈദ്യുതി ചോര്‍ത്തിയെന്നാണ് കേസ്. നവംബര്‍ അഞ്ചിനു വൈകിട്ടി 3.30നാണ് വൈദ്യുതി ചോര്‍ത്തല്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.
Keywords: Electricity, Theft, Woman, Kasaragod, Kerala, Electricity theft: case against woman.