മോഷ്ടിച്ച 4 ഇരുചക്ര വാഹനങ്ങളുമായി 2 പേര്‍ അറസ്റ്റില്‍
Nov 12, 2014, 11:43 IST
മംഗളൂരു: (www.kasargodvartha.com 12.11.2014) മോഷ്ടിച്ച മൂന്നു സ്‌കൂട്ടറുകളും ഒരു ബൈക്കുമായി രണ്ടു പേരെ മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റു ചെയ്തു. പിലിക്കുമെര്‍ കുദുപ്പുവിലെ അവില്‍ ക്രാസ്ത(19), കാവൂര്‍ മുല്ലക്കാടിലെ വിവിന്‍ ക്വാഡ്രസ് (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു കണ്ടെടുത്ത സുസുകി സ്വിഷ് സ്‌കൂട്ടര്‍ ബോന്തല്‍ പച്ചനാടി വിദ്യാനഗറിലെ ഉമാനാഥിന്റേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒക്ടോബര്‍ 28നാണ് സ്‌കൂട്ടര്‍ മോഷണം പോയത്.
ചൊവ്വാഴ്ച വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മോഷ്ടാക്കള്‍ മോഷ്ടിച്ച സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു കളവുകളില്‍ തുമ്പായത്. രണ്ട് സ്‌കൂട്ടറും, ഒരു ഹോണ്ട ആക്ടീവ ബൈക്കും പിലിക്കുമെര്‍ കുന്നില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.
രണ്ട് വാഹനങ്ങള്‍ കാവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നു കവര്‍ന്നതാണ്. മറ്റുള്ളവ മംഗളൂരു സൗത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നു കവര്‍ന്നതാണെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു.
രണ്ട് വാഹനങ്ങള്‍ കാവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നു കവര്‍ന്നതാണ്. മറ്റുള്ളവ മംഗളൂരു സൗത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നു കവര്‍ന്നതാണെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു.
Keywords: Mangaluru, Police, Arrest, Two persons, Two wheelers, Seized, Scooter, Duo arrested for theft of two-wheelers.