സര്‍ക്കസുകാരനെ നടുറോഡില്‍ പോലീസ് തല്ലിച്ചതച്ചു
Nov 3, 2014, 15:45 IST
ബോവിക്കാനം: (www.kasargodvartha.com 03.11.2014) സര്‍ക്കസുകാരനെ പോലീസ് ജനമധ്യത്തില്‍ തല്ലിച്ചതച്ചു. തിങ്കളാഴ്ച വൈകുന്നേരം ബോവിക്കാനം ടൗണിലാണ് സംഭവം. മര്‍ദനം കണ്ട നാട്ടുകാര്‍ പ്രശ്‌നത്തിലിടപെട്ടതോടെ അല്‍പ നേരത്തേക്ക് പോലീസുമായുള്ള വാക്കേറ്റത്തിന് വഴിവെച്ചു.
നടുറോഡില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ അതുവഴി വന്ന പോലീസ് ജീപ്പിലെ ഡ്രൈവറാണ് തലങ്ങും വിലങ്ങും മര്‍ദിച്ചത്. മര്‍ദനം തുടര്‍ന്നതോടെയാണ് സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടു. തുടര്‍ന്ന് പോലീസുമായി വാക്കേറ്റം നടന്നതോടെ ബോവിക്കാനം ടൗണില്‍ അല്‍പ നേരത്തേക്ക് ഗതാഗതം തടസപ്പെട്ടു.
സര്‍ക്കസുകാരനെ വിട്ടയച്ച ശേഷമാണ് തടിച്ചുകൂടിയ ജനം പിരിഞ്ഞുപോയത്.

Keywords : Police, Attack, Assault, Bovikanam, Injured, Kasaragod, Kerala, Drunkard man assaulted by Police.
Advertisement:
Advertisement: