രണ്ടാഴ്ച മുമ്പ് വിവാഹിതയായ കോളജ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍
Nov 7, 2014, 13:42 IST
ചെറുവത്തൂര്‍: (www.kasargodvartha.com 07.11.2014) രണ്ടാഴ്ച മുമ്പ് വിവാഹിതയായ കോളജ് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പട്ടോട്ടെ ഗോപിനാഥന്‍ നായര്‍-ലീല ദമ്പതികളുടെ മകള്‍ നീതു(20)വിന്റെ മൃതദേഹമാണ് സ്വന്തം വീട്ടിന് സമീപത്തെ പൊതു കിണറ്റില്‍ കണ്ടെത്തിയത്.
വെസ്റ്റ് എളേരി പഞ്ചയത്ത് മുന്‍ പ്രസിഡണ്ട് ചിറ്റാരിക്കാല്‍ ചട്ടമലയിലെ വി.തമ്പായിയുടെ മകനും ഡി.വൈ.എഫ്.ഐ നേതാവുമായ സതീശന്റെ ഭാര്യയാണ് നീതു. വെസ്റ്റ് എളേരി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് നീതുവിന്റെ ഭര്‍ത്താവ് സതീശന്‍. കഴിഞ്ഞ 26നാണ് ഇവരുടെ വിവാഹം നടന്നത്. നീലേശ്വരത്തെ ഹിന്ദി ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് നീതു.
വ്യാഴാഴ്ച രാവിലെ 8.45 ന് പതിവ് പോലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കോളജിലേക്ക് പുറപ്പെട്ടതായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചിറ്റാരിക്കല്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മിസ്സിംഗിന് കേസെടുത്തിരുന്നു. നീതുവിനെ അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം സ്വന്തം വീടിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയതായി ചിറ്റാരിക്കാല്‍ പോലീസിന് വിവരം ലഭിച്ചത്.
ചെറുവത്തൂരില്‍ ബസിറങ്ങി ഓട്ടോറിക്ഷയില്‍ വീട്ടിലേക്കാണെന്നും പറഞ്ഞ് പോയതായിരുന്നു. ഭര്‍തൃവീട്ടില്‍ തിരിച്ചെത്താത്തതിനെതുടര്‍ന്ന് പട്ടോട്ടെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവിടേക്കും എത്തിയിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധപോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി.ഏക സഹോദരന്‍ ശ്രീഹരി(ഹൈദരബാദ്)
Also Read:
സൂറത്തില്‍ നിന്നും ഡെല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ്‌ജെറ്റ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Keywords: Kasaragod, Kerala, Cheruvathur, Well, Died, College, Student, Wedding days, Marriage, Neethu,
Advertisement: