പെണ്‍കുട്ടികളെ കാത്തിരിക്കുന്നത് ചതിക്കുഴി, അനാഥമാവുന്നത് കുഞ്ഞുങ്ങളും
Nov 21, 2014, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2014) ചൊവ്വാഴ്ച രാത്രി 7.30ന് കാസര്‍കോട് അമ്മത്തൊട്ടിലില്‍ നിന്നും ഒരു കുഞ്ഞിനെ കൂടി കിട്ടി. കുട്ടിയെ ഉപേക്ഷിക്കാനായി വൈകുന്നേരം 5.30ഓടെ തന്നെ രണ്ട് സ്ത്രീകള്‍ ജനറലാശുപത്രി പരിസരത്തെത്തിയിരുന്നു. ഇവരെ സഹായിക്കാന്‍ 7.15ന് വെളുത്ത സ്‌കൂട്ടറിലെത്തിയ ചെറുപ്പക്കാരാണ് കുഞ്ഞിനെ അമ്മതൊട്ടിലില്‍ ഉപേക്ഷിച്ചത്. കുട്ടിയെ ഉപേക്ഷിക്കാനുണ്ടായി സാഹചര്യം ചെറുപ്പക്കാര്‍ വെളിപ്പെടുത്തിയത് ഇങ്ങനെ.
പ്രായ പൂര്‍ത്തിയാവാത്ത അവിവാഹിതയായ പെണ്‍കുട്ടി ചതിയില്‍ പെടുകയായിരുന്നു. അതിര്‍ത്തി ഗ്രാമത്തിലുള്ള മാതാവിന്റെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടി കോളജില്‍ പോയിരുന്നത്. ഇത് കൊണ്ട് തങ്ങള്‍ തുടക്കത്തില്‍ കാര്യങ്ങള്‍ അറിയാതെപോയി. കുഞ്ഞിനെ ഉപേക്ഷിക്കുകയല്ലാതെ വഴിയില്ലായിരുന്നു. ചതിച്ചവനെതിരെ കേസ് കൊടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി ഇങ്ങനെ.
കേസായാല്‍ പത്രത്തില്‍ വരും. അതും പെണ്‍കുട്ടിയെയാണ് ബാധിക്കുന്നത്. പിന്നെ ഞങ്ങള്‍ എന്തുചെയ്യും. മൂന്ന് ദിവസം മുന്‍പ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി പ്രസവിച്ചതെന്നായിരുന്നു ചെറുപ്പക്കാരുടെ വാദം. എന്നാല്‍ അമ്മത്തൊട്ടിലില്‍ നിന്നും കിട്ടിയ കുട്ടി ജനറലാശുപത്രിയില്‍ തന്നെയാണ് ജനിച്ചതെന്ന് ചില നേഴ്‌സുമാര്‍ സാക്ഷ്യപ്പെടുത്തുന്നത്. നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയാണ് ചതിയില്‍ പെട്ടതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വശീകരിച്ച്‌കൊണ്ട് പോയി ഗര്‍ഭിണികളാക്കി ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ നാട്ടില്‍ വര്‍ധിക്കുകയാണ്. ഇത്തരം സംഭവങ്ങളില്‍ പരാതി നല്‍കാന്‍ ചതിയില്‍ പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറാവുന്നില്ല. ഇതുകാരണം പെണ്‍കുട്ടികളെ ചതിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാവുന്നില്ല. ഇത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനും കാരണമാവുന്നുണ്ട്. ഇതിലൂടെ അനാഥമാവുന്നത് നിരപരാധികളായ കുഞ്ഞുങ്ങളും.
ഇനിയുമുണ്ട് ചില കാര്യങ്ങള്‍, അത് അടുത്ത ദിവസം
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
അമ്മത്തൊട്ടിലില്‍ കുഞ്ഞെത്തിയത് ഇതുവഴി...

Keywords : Kasaragod, Kerala, Parents, Child, Hospital, Ammathottil, Cases, Place, Cheating.
Advertisement:
Advertisement: