സ്വത്തിന്റെ വ്യാജ രേഖ ഹാജരാക്കി ജില്ലാ ബാങ്കിനെ കബളിപ്പിച്ച യുവാവിനും സ്ത്രീക്കുമെതിരെ കേസ്
Nov 21, 2014, 12:49 IST
കസാര്‍കോട്: (www.kasargodvartha.com 21.11.2014) സ്വത്തിന്റെ വ്യാജ രേഖ ഹാജരാക്കി ജില്ലാ ബാങ്കിന്റെ പൊയ്‌നാച്ചി ശാഖയില്‍നിന്നും രണ്ടര ലക്ഷം രൂപ വായ്പയെടുത്ത് വഞ്ചിച്ച സംഭവത്തില്‍ യുവാവിനും സ്ത്രീക്കുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് മാനേജരുടെ പരാതിയില്‍ കൊളത്തൂരിലെ എം.വി. പ്രദീപ് (31), ബന്ധു വി. ലക്ഷ്മി (50) എന്നിവര്‍ക്കെതിരായണ് പോലീസ് കേസെടുത്തത്. 2005 ലാണ് ഇവര്‍ സ്വത്തിന്റെ വ്യാജരേഖ ഹാജരാക്കി പൊയ്‌നാച്ചി ശാഖയില്‍ നിന്നും രണ്ടര ലക്ഷം രൂപ വായ്പയെടുത്തത്.
വായ്പ തിരിച്ചടക്കാത്തതിനെതുടര്‍ന്ന് ജപ്തി നടപടികള്‍ക്ക് വേണ്ടി ബാങ്ക് മുന്നോട്ടുപോയപ്പോഴാണ് ഇവര്‍ ബാങ്കില്‍ നല്‍കിയ സ്വത്തിന്റെ രേഖ വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് തഹസില്‍ദാരും ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടി: കേരളത്തില്‍ ഭീതി; തമിഴ്നാട്ടില്‍ ആഹ്ലാദം
Keywords : Kasaragod, Bank, Cheating, Complaint, Case, Kerala, Case against man and woman for cheating.