വ്യാജ അക്കൗണ്ടുണ്ടാക്കി ഗ്രാമീണ ബാങ്കില്‍ നിന്ന് 1,10,000 രൂപ തട്ടി
Nov 15, 2014, 13:37 IST
കാസര്‍കോട്: (www.kasargodvartha.com 15.11.2014) വ്യാജ അക്കൗണ്ടുണ്ടാക്കി കേരള ഗ്രാമീണ ബാങ്കില്‍ നിന്ന് രണ്ട് തവണയായി 1,10,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി. കേരള ഗ്രാമീണ ബാങ്കിന്റെ കാസര്‍കോട് പുലിക്കുന്നിലെ ശാഖയിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
സംഭവത്തില്‍ ബാങ്കിന്റെ ജനറല്‍ മാനേജറും വിജിലന്‍സ് ഓഫീസറുമായ എന്‍.കെ. കൃഷ്ണന്‍കുട്ടി നല്‍കിയ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഒക്ടോബര്‍ ഒമ്പതിനാണ് രണ്ട് തവണയായി ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നത്.
38630227661, 404701003116 എന്നീ അക്കൗണ്ട് നമ്പറുകള്‍ വഴിയാണ് പണം പിന്‍വലിച്ചിരിക്കുന്നത്. 0182145, 0812457 എന്നീ നമ്പറുകളിലുള്ള സ്ലിപ്പുകള്‍ നല്‍കിയാണ് യഥാക്രമം 60,000 രൂപ, 50,000 രൂപ എന്നിങ്ങനെ പണം പിന്‍വലിച്ചിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. പിന്നീടാണ് അക്കൗണ്ട് നമ്പറുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ബാങ്കില്‍ സി.സി.ടി.വി. സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ തട്ടിപ്പുകാരനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പണം പിന്‍വലിച്ചയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം ബാങ്കിലെ ജീവനക്കാരില്‍ ചിലരുടെ ഒത്താശയോടെയാണ് തട്ടിപ്പ് അരങ്ങേറിയതെന്നും സംശയം ഉയര്‍ന്നു.

Keywords : Kasaragod, Bank, Complaint, Case, Kerala, Fake Account, Kerala Gramin Bank, Case against fake bank account holder.