city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള-കളത്തൂര്‍ റൂട്ടില്‍ ബസോട്ടം ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി; ബസിലെ സ്ഥിരം 'യാത്രക്കാരനായി' ടയറും

കുമ്പള: (www.kasargodvartha.com 24.11.2014) കുമ്പള-കളത്തൂര്‍ റൂട്ടില്‍ ബസോട്ടം ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട്. അമിതമായി യാത്രക്കാരെ കയറ്റിക്കൊണ്ടും വാതില്‍ അടക്കാതെയും ടയര്‍ ബസിനുള്ളില്‍ കയറ്റി വെച്ചുമാണ് യാത്രയെന്നാണ് പരാതി. ഈ റൂട്ടില്‍ ഒരു സ്വകാര്യ വ്യക്തിയുടെ ഒരേ പേരിലുള്ള ആറോളം ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇടക്കിടെ ചില ബസുകള്‍ റൂട്ട് കട്ട് ചെയ്യുന്നു. അതിനാല്‍ പിന്നീട് വരുന്ന ബസുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നു.

വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ വാതിലില്‍ തൂങ്ങിപ്പിടിച്ചാണ് പലപ്പോഴും യാത്ര ചെയ്യുന്നത്. രാവിലെയും വൈകുന്നേരവും ഈ റൂട്ടിലെ ബസ് യാത്ര പീഡനമാകുന്നു. അഡീഷണല്‍ ടയര്‍ ബസിനുള്ളില്‍ തന്നെ കയറ്റി വെക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് നില്‍ക്കാനുള്ള സ്ഥലവും കുറയുന്നു. ഇക്കാര്യം ആര്‍.ടി.ഒ. അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ഇബ്രാഹിം കൊടിയമ്മ പരാതിപ്പെട്ടു.

കുമ്പള-ബദിയഡുക്ക റൂട്ടില്‍ ഒാടുന്ന ചില ബസുകളിലും അഡീഷണല്‍ ടയര്‍ ബസിനുള്ളില്‍ തന്നെയാണ് കയറ്റിവെക്കുന്നത്. ഇത് ആര്‍.ടി.ഒ. ചട്ടത്തിന് വിരുദ്ധമാണ്. ബസിന്റെ ഉള്‍വശം യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സ്ഥലമാണ്. അവിടെ ചരക്കുകള്‍ കയറ്റി വെക്കുന്നതും നിയമ ലംഘനമാണ്. എന്നാല്‍ കുമ്പള-കളത്തൂര്‍ റൂട്ടിലടക്കം മിക്ക ബസുകൡും അതിന്റെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും ഇബ്രാഹിം ചൂണ്ടിക്കാട്ടുന്നു.

കുമ്പളയില്‍ നിന്ന് കളത്തൂരിലേക്ക് 11 കി.മീ ദൈര്‍ഘ്യമുണ്ട്. ഈ റൂട്ടിലെ വിദ്യാര്‍ത്ഥികളെ പലപ്പോഴും യാത്രാ സൗജന്യത്തിന്റെ പേരില്‍ ബസ് ജീവനക്കാര്‍ പീഡിപ്പിക്കുന്നതായും പരാതി ഉയര്‍ന്നു. രണ്ടു രൂപ മുതല്‍ അഞ്ച് രൂപ വരെ എസ്.ടി. ഈടാക്കുന്നു. പല കണ്ടക്ടര്‍മാരും തോന്നിയ പോലെയാണ വിദ്യാര്‍ത്ഥികളില്‍ നിന്നും ടിക്കറ്റ് ഈടാക്കുന്നത്. ഇതിനെ ചോദ്യം ചെയ്താല്‍ ഭീഷണിപ്പെടുത്തുന്നതും പതിവാണത്രെ. പലപ്പോഴും ബസുകള്‍ വാതിലടക്കാതെയാണ് യാത്രചെയ്യുന്നത്. ഇത് പോലീസും ആര്‍.ടി.ഒ. അധികൃതരും കാണുന്നുണ്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പരാതി ഉയര്‍ന്നു.

ഇതിനു പുറമെ ദേശീയ പാതയിലടക്കം കര്‍ണാടകയുടേയും കേരളത്തിന്റെയും ഒട്ടു മിക്ക ട്രാന്‍സ്‌പോര്‍ട്ട് ബസുകളും വാതില്‍ അടക്കാതെയാണ് യാത്ര ചെയ്യുന്നത്. സ്വകാര്യ ബസുകള്‍ വാതിലടക്കാതെ യാത്ര ചെയ്താല്‍ അത് വലിയ കുറ്റമായി കാണുന്ന പോലീസ്-ആര്‍.ടി.ഒ. അധികൃതര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെ കാര്യത്തില്‍ കണ്ണടക്കുന്നത് തികഞ്ഞ അനീതിയാണെന്നും ആക്ഷേപമുണ്ട്.

Photo: Ibrahim Kodiyamma 


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia