വിവാഹത്തിനെത്തിയ 50 കാരനായ വരന്‍ ഓടി രക്ഷപ്പെട്ടു
Nov 7, 2014, 19:01 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2014) വിവാഹത്തിനെത്തിയ 50 കാരനായ വരന്‍ ഓടിരക്ഷപ്പെട്ടു. കാസര്‍കോടിന് സമീപത്തെ ഒരു പ്രദേശത്താണ് സംഭവം. ചട്ടഞ്ചാലില്‍ പ്ലാസ്റ്റിക് കമ്പനിയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ 50 കാരനാണ് 25 കാരിയായ യുവതിയെ വിവാഹം കഴിക്കാനെത്തിയത്.
27 ദിവസം മുമ്പാണ് ഇയാള്‍ ചട്ടഞ്ചാലിലെ പ്ലാസ്റ്റിക്ക് കമ്പനിയില്‍ ജോലിക്കെത്തിയത്. ഒരു ബ്രോക്കര്‍ മുഖേനയാണ് യുവതിയുമായി വിവാഹം ഉറപ്പിച്ചത്. നേരത്തെ വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. പിന്നീട് മറ്റൊരു യുവാവിനെ വിവാഹം കഴിച്ചെങ്കിലും യുവാവിന്റെ സ്വഭാവ ദൂഷ്യംകാരണം ഈ ബന്ധവും ഉപേക്ഷിക്കപ്പെട്ടു. ഇളയ സഹോദരി വിവാഹം കഴിക്കാന്‍ ഉള്ളതിനാലാണ് യുവതിയുടെ വിവാഹം 50 കാരനുമായി പെട്ടെന്ന് തീരുമാനിച്ചത്.
സ്ത്രീധനമൊന്നും വേണ്ടെന്നും പെണ്‍കുട്ടിക്ക് സ്വര്‍ണം നല്‍കുമെന്നും അറിയിച്ചപ്പോഴാണ് വിശ്വസിച്ച് ഇയാള്‍ക്ക് മകളെ വിവാഹം കഴിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ തയ്യാറായത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് നിക്കാഹ് നടത്താനാണ് തീരുമാനിച്ചത്. വിവാഹ ദിവസം 50 കരന്റെ മഹല്ലില്‍ നിന്നും ജമാഅത്തിന്റെ സമ്മത കത്ത് കൊണ്ടുവരണമെന്ന് രക്ഷിതാക്കളും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. അഞ്ച് മണിയായിട്ടും വരന്‍ എത്തിയില്ല. ഇതോടെ വധുവിന്റെ വീട്ടുകാര്‍ ആശങ്കയിലായി. ഇതിനിടയില്‍ അഞ്ച് മണിക്ക് ശേഷം വരന്‍ മഹല്ല് ജമാഅത്തിന്റെ കത്തുമായി വന്നതോടെയാണ് എല്ലാവര്‍ക്കും ശ്വാസം നേരെ വീണത്.
ഇയാള്‍ കൊണ്ടുവന്ന കത്ത് പരിശോധിച്ച ജമാഅത്ത് ഭാരവാഹികള്‍ക്കും ബന്ധുക്കള്‍ക്കും കത്തില്‍ സംശയം തോന്നിയതോടെ ഇയാളെ ചോദ്യംചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. പാലക്കാട്ടും കോഴിക്കോട്ടും വിവാഹം കഴിച്ച ഇയാള്‍ വിവാഹ തട്ടിപ്പുതന്നെയാണ് കാസര്‍കോട്ടും നടത്താന്‍ തുനിഞ്ഞതെന്ന് വ്യക്തമായതോടെ നാട്ടുകാര്‍ കൂടുതല്‍ ചോദ്യംചെയ്തു. ഒരു യുവതിയെ വിവാഹം കഴിക്കാതെ അവര്‍ക്കൊപ്പം ഒരുമിച്ചു താമസിക്കുന്നുണ്ടെന്നായിരുന്നു ഒടുവില്‍ ഇയാള്‍ വെളിപ്പെടുത്തിയത്. നാട്ടുകാര്‍ കൈവെക്കുമെന്ന ഘട്ടമെത്തിയതോടെയാണ് ഇയാള്‍ എല്ലാവരേയും കബളിപ്പിച്ച് ഓടിരക്ഷപ്പെട്ടത്. വിവാഹ തട്ടിപ്പുകാരന്റെ വീഡിയോ നാട്ടുകാരുടെ കൈവശമുണ്ട്.
മകളുടെ വിവാഹം മുടങ്ങിയതറിഞ്ഞതോടെ യുവതിയുടെ മാതാവ് ബോധരഹിതയായി വീണു. ഇവരെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

Also read:
പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ മോഡി: പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്ത്
Keywords: Marriage, Groom, Bride, Kasaragod, Kerala, Escape, Thiruvananthapuram Native, Cheating, Beware of this kind of persons.