ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ച തുരുത്തി സ്വദേശിയുടെ മൃതദേഹം ഖബറടക്കി
Nov 19, 2014, 12:42 IST
അണങ്കൂര്‍: (www.kasargodvartha.com 19.11.2014) ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ച് തുരുത്തി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. പരേതനായ പോക്കു-നഫീസ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ബഷീറിന്റെ (35) മൃതദേഹമാണ് ബുധനാഴ്ച രാവിലെ നാട്ടിലെത്തിച്ച് 10.30 മണിയോടെ തുരുത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കിയത്.
കെ.എം.സി.സി. പ്രവര്‍ത്തകനായ ഒരു ബന്ധുവും ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകനായ മറ്റൊരാളുമാണ് മൃതദേഹത്തെ അനുഗമിച്ചത്. വ്യാഴാഴ്ച രാത്രി ദുബൈ ശൈഖ് സാഇദ് റോഡിലുണ്ടായ അപകടത്തിലാണ് ബഷീര്‍ മരണപ്പെട്ടത്.
പൊതു പ്രവര്‍ത്തകനും ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ യു.എ.ഇ. കമ്മിറ്റി വൈസ് പ്രസിഡന്റുകൂടിയായിരുന്ന ബഷീറിന്റെ നിര്യാണം ഉള്‍കൊള്ളാന്‍ ബന്ധുക്കള്‍ക്കും തുരുത്തിയിലേയും പരിസരത്തേയും സുഹൃത്തുക്കള്‍ക്കും ഇനിയും സാധിച്ചിട്ടില്ല. നൂറുകണക്കിന് പേരാണ് ബഷീറിന് അന്തിമോപചാരമര്‍പിക്കാന്‍ തുരുത്തിയിലെ വീട്ടിലെത്തിയത്.

Keywords : Basheer's funeral held, Dubai, Kasaragod, Gulf, Obituary, UAE, Abdul Basheer, Accident, Car Accident, Accident: Kasargod native, Dies.