കൈക്കമ്പ-ബായാര്‍ റോഡില്‍ നാട്ടുകാരുടെ ഉപരോധം; സമരത്തിന് കൊഴുപ്പേകാന്‍ ക്രിക്കറ്റും വോളിബോളും
Nov 11, 2014, 10:03 IST
ഉപ്പള: (www.kasargodvartha.com 11.11.2014) കൈക്കമ്പ-ബായാര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ചൊവ്വാഴ്ച കൈക്കമ്പയില്‍ റോഡ് ഉപരോധിക്കുന്നു. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഉപരോധം വൈകിട്ട് ആറ് മണിവരെ നീണ്ടുനില്‍ക്കും.
ഉപരോധത്തെതുടര്‍ന്ന് ഇതുവഴിയുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. റോഡില്‍ കല്ലുകള്‍ നിരത്തിവെച്ചും ആളുകള്‍ കൂട്ടംകൂടിനിന്നും ആണ് ഉപരോധം. പരിസരത്താകെ കറുത്ത കൊടികളും സ്ഥാപിച്ചിട്ടുണ്ട്. റോഡ് കുണ്ടും കുഴിയും നിറഞ്ഞ് തീര്‍ത്തും തകര്‍ന്നിരിക്കുകയാണ്.
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പലവട്ടം നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ സംയുക്തമായി റോഡ് ഉപരോധ സമരവുമായി രംഗത്തുവന്നത്. വ്യാപാരി സംഘടനയും സമരവുമായി കൈക്കോര്‍ക്കുന്നു. റോഡില്‍ ക്രിക്കറ്റും വോളിബോളും കളിച്ചും സമരം കൊഴുപ്പിക്കുകയാണ്.
Photos: Khalid Chengala

Keywords: Kaikamba-Bayar Road, Uppala, Road, Protest, Kasaragod, Kerala, Cricket, Volleyball.