city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസീസ്: ആ പുഞ്ചിരി മാഞ്ഞു, മനം തകര്‍ന്ന് കുടുംബാംഗങ്ങളും മിത്രങ്ങളും

ബേവിഞ്ച: (www.kasargodvartha.com 28.11.2014) മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ടു ബേവിഞ്ചയിലെ അസീസ് മരിച്ചുവെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ നാട് വിതുമ്പുന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ആ സത്യത്തിനു മുന്നില്‍ തേങ്ങുകയാണ്.

വലിയൊരു സുഹൃദ് വലയത്തിനുടമയാണ് അസീസ്. എല്ലാവരുമായും നല്ല നിലയില്‍ പെരുമാറുകയും നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരോപകാരിയും ജീവകാരുണ്യപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനും ഒക്കെയായിരുന്നു അസീസ്.

ബുധനാഴ്ച ഉച്ചയ്ക്കാണ് അസീസിനെ ഒഴുക്കില്‍ പെട്ട് കാണാതായത്. അസീസിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയില്‍ നാട് മുഴുകിയിരിക്കേയാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കാണാതായതു മുതല്‍ കണ്ടു കിട്ടുന്നതു വരെ പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ഖലാസികളുമെല്ലാം തിരച്ചിലില്‍ വ്യാപൃതരായിരുന്നു.

കാസര്‍കോട്ട് നിന്ന് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശ പ്രകാരം മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസറും നീന്തല്‍ വിദഗ്ദനുമായ എം.ടി.പി സൈഫുദ്ദീന്‍, അടുക്കത്ത് ബയല്‍ സ്‌കൂള്‍ അധ്യാപകന്‍ ചന്ദ്രന്‍ മാസ്റ്റര്‍, സതീശന്‍ തുടങ്ങിയവര്‍ രക്ഷപ്രവര്‍ത്തനത്തിനെത്തിയിരുന്നു.

കിലോ മീറ്ററുകള്‍ ദൈര്‍ഘ്യമുള്ള കനാലില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ തിരച്ചില്‍ വളരെയധികം സാഹസം നിറഞ്ഞതായിരുന്നു. ഒരു ഘട്ടത്തില്‍ അസീസിന്റെ മൃതദേഹം തന്നെ ലഭിക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.

സ്‌പോര്‍ട്‌സ് ബൈക്കുകളോടും കാറുകളോടും ഏറെ കമ്പം പുലര്‍ത്തിയ അസീസ് നിരവധി വാഹന എക്‌സ്‌പോകളിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വടക്കേ ഇന്ത്യയിലും കേരളത്തിലും വിവിധ വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അസീസ് ഇഞ്ചിക്കൃഷി നടത്താനാണ് സഹോദരനും ഡ്രൈവര്‍ക്കുമൊപ്പം മൈസൂരില്‍ എത്തിയത്.
സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ഒരു യുവാവാണ് അസീസ്. കടലിലും തെക്കില്‍ പുഴയിലും നീന്തുക അസീസിനു ഹരമാണ്. മുമ്പൊരിക്കല്‍ മൈസൂരിലെത്തിയപ്പോള്‍ ഇപ്പോള്‍ അപകടത്തില്‍ പെട്ട കനാലില്‍ കുളിക്കുകയും ചെയ്തിരുന്നു.

ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ് സ്‌നേഹനിധിയായ അസീസ്. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ.യുടെ ഭാര്യാസഹോദരിയുടെ മകനാണ്. നെല്ലിക്കട്ടയിലെ പി.ബി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ട്രഷററാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അസീസ്: ആ പുഞ്ചിരി മാഞ്ഞു, മനം തകര്‍ന്ന് കുടുംബാംഗങ്ങളും മിത്രങ്ങളും

അസീസ്: ആ പുഞ്ചിരി മാഞ്ഞു, മനം തകര്‍ന്ന് കുടുംബാംഗങ്ങളും മിത്രങ്ങളും

അസീസ്: ആ പുഞ്ചിരി മാഞ്ഞു, മനം തകര്‍ന്ന് കുടുംബാംഗങ്ങളും മിത്രങ്ങളും


Related News: 

അസീസിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ നാട്ടിലെത്തിക്കും

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia