അസീസിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ നാട്ടിലെത്തിക്കും
Nov 28, 2014, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 28.11.2014) മൈസൂരിലെ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട് മരിച്ച ബേവിഞ്ച സ്വദേശി അസീസിന്റെ (34) മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ നാട്ടിലെത്തിക്കും. വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം അഞ്ചു മണിയോടെ ബേവിഞ്ച ജുമാ മസ്ജിദില്‍ മയ്യത്ത് നിസ്‌ക്കാരം നടക്കും. തുടര്‍ന്ന് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മൈസൂരിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം നഞ്ചംകോട് ജാമിഅഃ മസ്ജിദില്‍ കുളിപ്പിച്ചതിനു ശേഷം മയ്യത്ത് നിസ്‌ക്കാരവും നിര്‍വ്വഹിച്ചു. അതിനു ശേഷമാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ അസീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 7.45 മണിയോടെയാണ് കാണാതായ സ്ഥലത്തിനു 15 കിലോ മീറ്റര്‍ അകലെ ചമ്പ്രാനഗറിനടുത്തു കണ്ടെത്തിയത്.
ബേവിഞ്ച കടവത്ത് ഹൗസിലെ പരേതനായ കടവത്ത് അബ്ദുല്‍ ഖാദര്‍ ഹാജി-ഖദീജ ദമ്പതികളുടെ മകനാണ് അസീസ്. തുരുത്തി പച്ചക്കാട് സ്വദേശിനി ഷാഹിനയാണ് ഭാര്യ. ബദ്രഡുക്ക പീസ് സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥി അത്താഷ് (ഏഴ്), എല്‍.കെ.ജി. വിദ്യാര്‍ത്ഥി തബ്രീസ് (അഞ്ച്), തഹാനി(രണ്ട്) എന്നിവര്‍ മക്കളാണ്.
മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി കടവത്ത്, കോണ്‍ട്രാക്ടര്‍മാരായ ജലീല്‍ കടവത്ത്, ശംസുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍, ഷുക്കൂര്‍, റിയാസ്, ചട്ടഞ്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ നൂര്‍ജഹാന്‍, ചിത്താരിയിലെ ശംസുദ്ദീന്റെ ഭാര്യ ഹസീന എന്നിവര്‍ സഹോദരങ്ങള്‍. ഉത്തരേന്ത്യയിലെയും കേരളത്തിലെയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ ഡയരക്ടറായിരുന്നു അസീസ്. മഞ്ചേശ്വരം എം.എല്‍.എ. പി.ബി.അബ്ദുര്‍ റസാഖിന്റെ ഭാര്യാ സഹോദരിയുടെ മകനാണ്.
Related News:
പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എയുടെ ഭാര്യാ സഹോദരിയുടെ മകന്‍ മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ടു
പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എയുടെ ഭാര്യാ സഹോദരിയുടെ മകന്‍ മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ടു
ഒഴുക്കില്‍പെട്ട് കാണാതായ അസീസിന്റെ മൃതദേഹം കണ്ടെത്തി
Keywords: Kerala, Kasaragod, Missing, Deadbody, Found, Azeez, Azeez Kadavath no more, Azeez burial at 5pm.
Advertisement: