അസീസ് കടവത്ത്, കണ്ണീര്‍ പുഴയോരത്ത് തേങ്ങലടങ്ങുന്നില്ല...
Nov 29, 2014, 21:52 IST
(www.kasargodvartha.com 29.11.2014) ബുധനാഴ്ച ഉച്ചയോടെയാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത കാസര്‍കോടെത്തിയത്. തന്റെ ബിസിനസ് തിരക്കുകള്‍ക്കിടയിലും പാവങ്ങളെ നെഞ്ചോട് ചേര്‍ത്തു അവരെ ആശ്വസിപ്പിക്കാനും അവരുടെ കണ്ണീരൊപ്പാനും എന്നും ഓടിയെത്തുമായിരുന്ന അസീസ് മൈസൂരിലെ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ടു. പിന്നെ രണ്ടുനാള്‍ നീണ്ട തിരച്ചിലും പ്രാര്‍ഥനയും.
ഒടുവില്‍ വെള്ളിയാഴ്ച വെളുപ്പിന് എല്ലാവരെയും കരയിപ്പിച്ച് ആ വാര്‍ത്തയുമെത്തി. അസീസിന്റെ മയ്യത്ത് കിട്ടി... പിന്നെ പല വഴിയായി ബേവിഞ്ചയിലെക്ക് ജനം ഒഴുകി... മയ്യത്തിനെ അനുഗമിക്കാനും നിസ്‌കരിക്കാനും അണിച്ചേര്‍ന്നത് ആയിരങ്ങള്‍... അന്ന് എല്ലാവര്‍ക്കും അടക്കം പറയാനുണ്ടായിരുന്നത് അസീസിന്റെ നന്മയെ കുറിച്ച് മാത്രം. അസീസ് ഒരു വ്യത്യസ്തനായിരുന്നുവെന്ന് പലരും അറിഞ്ഞത് അന്നായിരുന്നു. അസീസിന്റെ സുഹൃത്തുക്കളെ തേടി ശനിയാഴ്ച രാവിലെ കാസര്‍കോട് വാര്‍ത്ത ടീം ബേവിഞ്ചയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി ഒരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. അസീസിനെ കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും ആയിരം നാവ്. ആദ്യം പറഞ്ഞു കേട്ടതിനും എത്രയോ ഉന്നതിയിലായിരുന്നു അസീസിന്റെ സ്ഥാനമെന്ന് ഇതോടെ വ്യക്തമായി.
മൈസൂരിലെ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട് തങ്ങളുടെ പ്രിയ സുഹൃത്ത് എന്നന്നേക്കുമായി വിട്ടുപിരിഞ്ഞ് യാത്രപോയെന്ന് വിശ്വസിക്കാന്‍ ബേവിഞ്ച സ്വദേശി അസീസിന്റെ സുഹൃത്തക്കള്‍ക്ക് ഇന്നും ആയിട്ടില്ല. വലിയ ജനക്കൂട്ടത്തേയും അവരുടെ ആരവങ്ങളെയും എന്നും അസീസ് ഇഷ്ടപ്പെട്ടിരുന്നതായി സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. അസീസിനെ അല്ലാഹുവിലേക്ക് യാത്രയാക്കാന്‍ അവന്‍ ആഗ്രഹിച്ചതുപോലെ തന്നെ വന്‍ ജനാവലിയെത്തിയത് തങ്ങളുടെ സുഹൃത്തിന്റെ നന്മയുടെ ഫലമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.
അസീസ് അപകടത്തില്‍പെട്ടതറിഞ്ഞപ്പോഴുള്ള ഞെട്ടലില്‍ നിന്നും ബന്ധുക്കള്‍ക്കൊപ്പം സുഹൃത്തുക്കളും ഇതുവരെ സാധാരണാവസ്ഥയിലേക്ക് മാറിയിട്ടില്ല. ബേവിഞ്ചയിലെ അസീസിന്റെ വീട്ടുമുറ്റത്തുനിന്നും പഴയതോരൊന്നും ഓര്‍ത്തെടുക്കുമ്പോള്‍ അസീസിന്റെ സുഹൃത്തുക്കളുടെ കണ്ണു നിറയുന്നുണ്ടായിരുന്നു. വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ അവര്‍ ഏറെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു...അവരില്‍ ചിലര്‍ അസീസിന്റെ ബന്ധുവാണെങ്കിലും എല്ലാ കാര്യങ്ങളും പങ്കിടുന്ന ആത്മ മിത്രമായിരുന്നു.
അസീസ് സാഹസീകതയെ ഏറെ ഇഷ്ടപ്പെട്ടിരുന്നതായി ഒന്നാം ക്ലാസ് മുതല്‍ അസീസിനൊപ്പം കളിച്ചു വളര്‍ന്ന അച്ചു ഓര്‍ക്കുന്നു. സൗഹൃദത്തിന് ഏറെ പ്രാധാന്യം അസീസ് നല്‍കിയിരുന്നു. ആരെങ്കിലും വല്ലകാര്യവും ഏല്‍പ്പിച്ചാല്‍ സ്വന്തം കാര്യം പോലും മറന്ന് അതിനായി ഓടിനടക്കുമായിരുന്നു തങ്ങളുടെ സുഹൃത്തെന്ന് അച്ചു പറയുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
കച്ചവടത്തിലെ മാന്യതയാണ് അസീസിന്റെ വലിയ പ്രത്യേകതയെന്ന് സുഹൃത്തായ സിദ്ദീഖ് പറയുന്നു. ബാങ്ക് ലോണും പലിശയും വലിയ തെറ്റല്ലെന്ന പോലെ നമ്മള്‍ കൈകാര്യം ചെയ്യുമ്പോള്‍ പൂര്‍ണമായും ലോണും പലിശയും ഒഴിവാക്കി അസീസ് മാതൃക കാട്ടി. വീട്ടിനെ ഹോം തീയേറ്ററാക്കുന്ന പുതിയ കാലത്തും ഇത്തരം വിനോദ പരിപാടികളോട് വല്ലാത്ത ഭ്രമം അസീസിനുണ്ടായിരുന്നില്ല. വീട്ടിലെ ടിവി വാര്‍ത്തകള്‍ക്കും വിജ്ഞാനത്തിനും വേണ്ടി മാത്രമാകണമെന്നും അനാവശ്യ വിനോദ പരിപാടികള്‍ക്ക് അത് ഉപയോഗിക്കേണ്ടെന്ന നിലപാടുകാരനായിരുന്നു ഇദ്ദേഹം. കുട്ടികളെ വഴിതെറ്റിക്കുമെന്ന ബോധമാണ് ടിവിയെ സ്വന്തം വീട്ടില്‍ നിന്നും അകറ്റാന്‍ അസീസിനെ പ്രേരിപ്പിച്ചത്.
സൗഹൃദത്തിന് ഏറെ വില കല്‍പ്പിച്ച അസീസ് ഒരിക്കല്‍ പോലും സൗഹൃദ വലയത്തില്‍പെട്ട് ജമാഅത്ത് നമസ്‌കാരം ഉപേക്ഷിച്ചിട്ടില്ലെന്നും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. നിരവധി തവണ ഹജ്ജും ഉംറയും നിര്‍വഹിച്ചിട്ടുണ്ട് അസീസ്. എന്നാലും ഉപ്പയുടെ മരണം ഏറെ തളര്‍ത്തിയ അസീസ് ഉമ്മയുടെ ഇദ്ദ കാലയളവ് കഴിഞ്ഞാല്‍ ഉമ്മയോടൊപ്പം ഉംറനിര്‍വഹിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
അനുവദനീയമായത് (ഹലാല്‍) മാത്രം മതിയെന്നതായിരുന്നു ബിസിനസിലെ അസീസിന്റെ തീയറിയെന്നാണ് ബിസിനസ് പങ്കാളിയും സുഹൃത്തുമായ ഷെരീഫിന്റെ അഭിപ്രായം. മണ്ണില്‍ പണിയെടുത്ത് കിട്ടുന്നതിന് ഏറെ വിലയുണ്ടെന്ന് അസീസ് പറയുമായിരുന്നു. കൃഷിയോട് വല്ലാത്ത ഒരു താല്‍പര്യവും അസീസ് കാണിച്ചിരുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഏക്കറ് കണക്കിന് ഭൂമിയില്‍ മണ്ണൊരുക്കി ഇഞ്ചിനട്ടത് ഇതിന് തെളിവാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹുവിന്റെ തൃപ്തി മാത്രമാണ് അസീസ് ആഗ്രഹിച്ചത്. അളവു തൂക്കത്തില്‍ വലിയ സൂക്ഷ്മത അസീസ് കാണിച്ചിരുന്നു. തന്റേതല്ലാത്ത ഒന്നും തന്നില്‍ വന്നു ചേരുന്നത് അസീസ് വല്ലാതെ ഭയപ്പെടുകയും ചെയ്തിരുന്നു.
തന്റെ 12-ാം വയസുമുതല്‍ പിബി അബ്ദുര്‍ റസാഖ് എംഎല്‍എയുടെ വീട്ടിലാണ് അസീസ് വളര്‍ന്നത്. അതിനാല്‍ തന്നെ അസീസ്ച്ച തനിക്ക് ജ്യേഷ്ഠസഹോദരനാണെന്ന് പിബി അബ്ദുറസാഖ് എംഎല്‍എയുടെ മകന്‍ ഷഫീഖ് പറയുന്നു. അസീസ്ച്ചാക്ക് 12 വയസുള്ളപ്പോള്‍ മുതല്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു. എന്നെ വികൃതികാട്ടിയതിന്റെ പേരില്‍ ഉപ്പയും ഉമ്മയും വഴക്ക് പറയുമ്പോഴും അടിക്കുമ്പോഴും എന്നും എനിക്ക് വേണ്ടി സംസാരിച്ചത് അസീസ്ച്ചയായിരുന്നെന്ന് ഷഫീഖ് പറയുമ്പോള്‍ കണ്ണുനിറഞ്ഞിരുന്നു.
ഓരോ ദിവസത്തെയും കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വ്യവസ്ഥയോടെ കാര്യങ്ങള്‍ ചെയ്യാനായിരുന്നു തന്റെ ജ്യേഷ്ഠ സഹോദരനിഷ്ടം. എനിക്ക് എന്നും പ്രചോദനം ഇച്ചയാണെന്ന് ഷഫീഖ് പറയുന്നു. ഓരോ ദിവസത്തെയും വിവരങ്ങളും വരവു ചെലവും കൃത്യമായി രേഖപ്പെടുത്താറുള്ള അസീസ് ഒന്നും മറന്നുപോവുകയോ വീട്ടുപോവുകയോ ചെയ്യാറില്ലായിരുന്നു. നല്ല ഓര്‍മ ശക്തിയും അസീസിന്റെ പ്രത്യേകതയാണ്.
സ്‌കൂള്‍ കാലത്തെ കുസൃതിത്തരങ്ങള്‍ വരെ ഓര്‍ത്തുവെക്കുന്നുണ്ട് അസീസിന്റെ സുഹൃത്തുക്കള്‍. അസീസ് തന്റെ 37 വര്‍ഷത്തെ ജീവിതങ്ങള്‍ക്ക് ഇടയില്‍ ചെയ്ത കാര്യങ്ങള്‍ തങ്ങള്‍ക്ക് നൂറു വര്‍ഷം കൊണ്ട് ചെയ്ത് തീര്‍ക്കാനാവില്ലെന്ന് ഇവര്‍ തറപ്പിച്ചു പറയുന്നു. വെള്ളച്ചാട്ടവും കുളവും പുഴയും കടലും എല്ലാം എന്നും അസീസിന് കൗതുകമായിരുന്നുവെന്ന് കളിക്കൂട്ടുകാരനായ മന്‍സൂര്‍ പറയുന്നു. എത്ര തിരക്കിലാണെങ്കിലും വെള്ളം കണ്ടാല്‍ നീന്തികുളിക്കുന്നത് അസീസിന്റെ വലിയ വിനോദങ്ങളില്‍ ഒന്നാണ്. സ്‌കൂള്‍ കാലം തൊട്ടേ നീന്തലിനോട് അവന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു.
യാത്രകളെ എന്നും പ്രണയിച്ച അസീസ് ലോകത്തിലെ മിക്ക രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. യാത്രകളില്‍ എന്നും കൂട്ട് കുടുംബമായിരുന്നു. മക്കളേയും ഭാര്യയെയും കൂട്ടിയാണ് ഓരോ യാത്രയും നടത്തുന്നത്. കുടുംബത്തെ അങ്ങേയറ്റം സ്‌നേഹിച്ച അസീസിന്റെ വേര്‍പാട് അവര്‍ക്ക് എങ്ങനെ താങ്ങാനാവുമെന്നതാണ് എല്ലാവരെയും വിശമിപ്പിക്കുന്നത്. ഉപ്പ ഓരോ യാത്ര നടത്തുന്നതും തിരിച്ചു വരാനുമാണെന്ന് കുട്ടികള്‍ക്ക് അറിയാം. അതുകൊണ്ട് തുന്നെ ഇപ്പോള്‍ ഉപ്പ ബിസിനസ് ടൂറിലാണെന്നാവും ആ പാവം പൈതലുകള്‍ കരുതുക. ഉപ്പ ഇനി തിരിച്ചുവരില്ലെന്നറിയുമ്പോള്‍ ആ കുട്ടികള്‍... പടച്ചോനെ കാത്തോള്ളണേ... തന്നെക്കാളും തന്റെ ഇഷ്ടങ്ങളെക്കാളും അസീസ് കുടുംബത്തെയും അവരുടെ ഇഷ്ടങ്ങളെയും പരിഗണച്ചു. അസീസ് ഇല്ലാതെ ആ കുടുംബം... ഈ കുട്ടുകാര്‍... അല്ലാഹുവേ എല്ലാവര്‍ക്കും നീ സമാധാനം നല്‍കണേ... ഒരു നാടിനെ അതിലെ പാവങ്ങളെ എല്ലാവരെയും വല്ലാതെ ഇഷ്ടപ്പെട്ട് അവര്‍ക്ക് ആശ്വാസമായി എന്നും ഓടി നടന്ന ഈ ചെറുപ്പക്കാരനെ... പടച്ചോനെ അസീസിന്റെ തെറ്റുകള്‍ നീ പൊറുത്ത് അവന്റെ നന്മകള്‍ക്ക് നീ ഇരട്ടിപ്രതിഫലം നല്‍കി നീ നിന്റെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണേ...ആമീന്‍ എന്നിങ്ങനെ ആ വീട്ടിന് മുറ്റത്തുണ്ടായിരുന്നവര്‍ ഉരുവിടുന്നുണ്ടായിരുന്നു.
-ടീം കാസര്‍കോട് വാര്‍ത്ത
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
അസീസിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി; അന്ത്യോപചാരം അര്‍പ്പിക്കാന്‍ വന്‍ ജനാവലി
അസീസ്: ആ പുഞ്ചിരി മാഞ്ഞു, മനം തകര്‍ന്ന് കുടുംബാംഗങ്ങളും മിത്രങ്ങളും
അസീസിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ നാട്ടിലെത്തിക്കും
Keywords : Kasaragod, Kerala, Death, Youth, Kasargodvartha, Family, Friend, Azeez Kadavath, Article.
Advertisement:

പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എയുടെ ഭാര്യാ സഹോദരിയുടെ മകന്‍ മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ടു

ഒഴുക്കില്‍പെട്ട് കാണാതായ അസീസിന്റെ മൃതദേഹം കണ്ടെത്തി