കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ ജോലിക്കാര്‍ നാട്ടുകാരെ പ്രയാസപ്പെടുത്തുന്നു
Nov 26, 2014, 23:56 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2014) ചെമ്മനാട് ചളിയംകോട് കെഎസ്ടിപി റോഡ് പണിയുടെ പേരില്‍ റോഡ് ഗതാഗതം തടസപ്പെടുത്തുന്നതിനെതിരെ നാട്ടുകാരും ജോലിക്കാരും തമ്മില്‍ തര്‍ക്കം പതിവാകുന്നു. അശാസ്ത്രീയമായാണ് റോഡ് തടസപ്പെടുത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വാഹനങ്ങള്‍ക്ക് കടന്നുപോവാനുള്ള സൗകര്യം നിലനില്‍ക്കെ തന്നെ ജോലിക്കാര്‍ റോഡ് തടസപ്പെടുത്തി പ്രയാസപ്പെടുത്തുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. മേല്‍പറമ്പ് ദേളി ജംഗ്ഷന്‍ റോഡിനടുത്ത് ഗതാഗതം തടസപെടുത്തുന്നതിന് റോഡ് ബ്ലോക്ക് ചെയ്തിട്ടില്ല. പതുകെ പോവുക എന്ന മുന്നറിയിപ്പ് ബോര്‍ഡ് മാത്രമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇത് വായിച്ച് പതുകെ വാഹനവുമായി മുന്നോട്ട് പോവുന്നവരെ ജോലിക്കാര്‍ റോഡിന് കുറുകെ ലോറി പാര്‍ക്ക് ചെയ്താണ് ഗതാഗതം തടസപ്പെടുത്തുന്നത്.
ഇത്തരം സംഭവങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ ജോലിക്കാര്‍ക്കെതിരെ രംഗത്തുവരികയായിരുന്നു. മേല്‍പറമ്പില്‍ നിന്നും കാസര്‍കോട്ടേക്ക് എളുപ്പത്തിലെത്താമെന്ന കാരണത്തിലാണ് പലരും ഈ വഴി തെരഞ്ഞെടുക്കുന്നത്. ചെറിയവാഹനങ്ങള്‍ ഇതുവഴി തന്നെ കാസര്‍കോടെത്തുന്നത്, ദേളി ചെമ്മനാട് റോഡിലെ ഗതാഗത കുരുക്ക് ഇല്ലാതാകാനും കാരണമായിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Chandrigiri, Road, Kerala, Deli, Melparamba, KSTP, Road Development.