ബസ് ഡ്രൈവറെ ആക്രമിച്ച കേസ്: പ്രതി 8 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
Nov 19, 2014, 10:46 IST
കാസര്‍കോട്: (www.kasargodvartha.com 19.11.2014) കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ തലയ്ക്ക് കല്ലുകൊണ്ടു കുത്തി പരിക്കേല്‍പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ചെമ്മനാട് കൊമ്പനടുക്കത്തെ സലീമി(27)യാണ് ബുധനാഴ്ച രാവിലെ ചെമ്മനാടുവെച്ച് പോലീസ് അറസ്റ്റു ചെയ്തത്.
2006 ആഗസ്റ്റ് 20ന് ചെമ്മനാട്ടു വെച്ച് കാസര്‍കോടു നിന്ന് പാലക്കുന്നിലേക്കു പോവുകയായിരുന്ന കെ.എല്‍. 155864 നമ്പര്‍ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതിയാണ് സലീം. കേസില്‍ പ്രതികളായ മറ്റു മൂന്നു പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ബൈക്കുകളിലെത്തിയാണ് പ്രതികള്‍ അക്രമം നടത്തിയത്. ക്രിക്കറ്റു കളിക്കാന്‍ പോകുമ്പോഴാണ് സലീമിനെ വഴിക്കുവെച്ച് പോലീസ് അറസ്റ്റു ചെയ്തത്.

Keywords : Arrest, Police, Driver, KSRTC-bus, Kerala, Chemnad, Bus Driver, Attack, Assaulting case accused arrested after 8 years.