അഭിലാഷിന്റെ ദുരൂഹ മരണം: നാട്ടുകാരുടെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി
Nov 18, 2014, 19:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.11.2014) ഹൊസ്ദുര്‍ഗ് കടപ്പുറത്തെ വിദ്യാര്‍ത്ഥിയായ അഭിലാഷി (15) ന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി. അഭിലാഷിന്റെ ഘാതകരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടാണ് നൂറുകണക്കിന് നാട്ടുകാര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ചൊവ്വാഴ്ച വൈകിട്ട് പ്രകടനം നടത്തിയത്.
ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ സുരേഷ് - മിനി ദമ്പതികളുടെ മകനായ അഭിലാഷിനെ ശനിയാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിന് സമീപത്തെ പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഭിലാഷിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയ വെള്ളക്കെട്ടില്‍ വെള്ളിയാഴ്ച രാത്രിയോടെ പരിശോധന നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിറ്റേദിവസം ഇതേവെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തിയതും മൃതദേഹത്തിലുണ്ടായ മുറിവുമാണ് മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്ജന് സ്ഥലം പരിശോധിച്ചു
Keywords : Death, Student, Kanhangad, Hosdurg, Kasaragod, Police, Investigation, Natives, Protest, Abhilash.