city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.11.2014) ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം തരം വിദ്യാര്‍ത്ഥി അഭിലാഷിന്റെ (15) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ അഭിലാഷിന്റെ രണ്ട് സഹപാഠികളെ ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി സുമേഷ് അറസ്റ്റുചെയ്തു. അഭിലാഷിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഹൊസ്ദുര്‍ദുര്‍ഗ് കടപ്പുറം സ്വദേശികളായ 15, 17 എന്നിങ്ങനെ പ്രായമുള്ള രണ്ട് സഹപാഠികളെയാണ് പോലീസ് അറസ്റ്റുചെയ്തത്. അഭിലാഷിന്റെ കണ്ണില്‍ സഹപാഠികളിലൊരാള്‍ കോമ്പസ്‌കൊണ്ട് കുത്തുകയും മുഖത്തുനിന്നുംവന്ന ചോര കഴുകിക്കളയാന്‍ അഭിലാഷ് വെള്ളക്കെട്ടിലിറങ്ങിയപ്പോള്‍ ഇരുവരും അഭിലാഷിനെ മുക്കിക്കൊല്ലുകയായിരുന്നുവെന്നുമാണ് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. അഭിലാഷ് മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം സഹപാഠകള്‍ ചെരിപ്പും ബാഗും അല്‍പമകലെ വലിച്ചെറിയുകയായിരുന്നുവത്രെ.

സഹപാഠിയായ ഒരു പെണ്‍കുട്ടിയുമായി അഭിലാഷിന് പ്രണയമുണ്ടായിരുന്നു. അതേസമയം ഇപ്പോള്‍ അറസ്റ്റിലായ സഹപാഠികളും പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. ഇതിനെചൊല്ലി അഭിലാഷും മറ്റുള്ളവരും വഴക്കുകൂടിയിരുന്നു. വെള്ളിയാഴ്ച സ്‌കൂള്‍ വിട്ട് വരുന്ന വഴിക്ക് വീണ്ടും വഴക്കുണ്ടാവുകയും തുടര്‍ന്ന് കൊലപാതകം നടത്തിയെന്നുമാണ് പോലീസ് കണ്ടെത്തിയരിക്കുന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും കേസന്വേഷിക്കുന്ന സി.ഐ. ടി.പി. സുമേഷ് വെളിപ്പെടുത്തി. പ്രതികളെ ബുധനാഴ്ച ജൂവൈനല്‍ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അഭിലാഷിന്റെ മൃതദേഹം കുശാല്‍ നഗര്‍ പോളിടെക്‌നിക്കിനടുത്ത പൂഴിയെടുത്തതിനെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടില്‍ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് മടങ്ങിയ അഭിലാഷ് വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരച്ചിലില്‍ അഭിലാഷിന്റെ ബാഗും ചെരിപ്പും കുശാല്‍ നഗര്‍ നിത്യാനന്ദ കോളജിനടുത്ത് കണ്ടെത്തി. തുടര്‍ന്ന് വെള്ളക്കെട്ടില്‍ പരിശോധന നടത്തിയെങ്കിലും അപ്പോള്‍ മൃതദേഹം കാണാന്‍ കഴിഞ്ഞില്ല.

അഭിലാഷ് മുങ്ങിമരിച്ചതാകാനാണ് സാധ്യതയെന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടംചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ എസ്. ഗോപാലകൃഷ്ണ പിള്ള വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. തുടര്‍ന്ന് അഭിലാഷിന്റെ സഹപാഠികളെ ചോദ്യംചെയ്തപ്പോഴാണ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടായതും മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതും.

മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനുപുറമെ 21ന് കര്‍മസമിതി രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. മരണത്തിന്റെ സമഗ്രമായ അന്വേഷണത്തിനായി അഭിലാഷിന്റെ ആന്തരീകാവയവയങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ. ഹരിഷ്ചന്ദ്രനായിക് വ്യക്തമാക്കിയിരുന്നു.

മീനാപ്പീസ് കടപ്പുറത്തെ മത്സ്യത്തൊഴിലാളി സുരേഷന്റെയും മിനിയുടേയും മകനാണ് അഭിലാഷ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍

Related News:
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി

സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്


അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു

അഭിലാഷിന്റെ ദുരൂഹ മരണം: നാട്ടുകാരുടെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia