city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസനത്തിന് ഇടിച്ചുനിരത്താനായില്ല; അത്ഭുതമായി കളനാട്ടെ എരുതുംവണ്ടി പാലം

കളനാട്: (www.kasargodvartha.com 12.11.2014) നൂറ്റാണ്ടൊന്ന് കഴിഞ്ഞിട്ടും ഒരു കല്ലിന് പോലും ഇളക്കം തട്ടാത്ത കളനാട്ടെ എരുതുംവണ്ടി പാലം അത്ഭുതമാകുന്നു. 1907ല്‍ ബ്രിട്ടീഷുകാര്‍ പണിത പാലത്തിന് ഇതുവരെയായിട്ടും യാതൊരു ഇളക്കവും തട്ടിയിട്ടില്ല.

വാഹനങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് കാളവണ്ടികള്‍ക്കും കുതിര വണ്ടികള്‍ക്കും കടന്നുപോകാനാണ് മൂന്ന് മീറ്റര്‍ വീതിയില്‍ നൂമ്പില്‍ പുഴയ്ക്ക് പാലം പണിതത്. ചെങ്കല്ല് കൊണ്ട് പ്രത്യേക രീതിയില്‍ ആര്‍ച്ച് പോലെ ഉണ്ടാക്കിയാണ് പാലം പണിതത്. പിന്നീട് ഇതിന്റെ അറ്റകുറ്റ പണിയുടെ ഭാഗമായി മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.

1985ല്‍ ഈ പാലത്തിനോട് ചേര്‍ന്ന് വാഹനങ്ങള്‍ക്ക് കടന്നുപോകാനായി പുതിയ കോണ്‍ക്രീറ്റ് പാലം പണിയുകയുണ്ടായി. അന്നത്തെ പൊതുമരാമഅത്ത് വകുപ്പ് മന്ത്രിയായിരുന്ന അവുക്കാദര്‍ കുട്ടി നഹയാണ് ഈ പാലം ഉദ്ഘാടനം ചെയ്തത്. രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റുന്നത്ര വീതിയിലായിരുന്നു ആ പാലം പണിതത്. ഇപ്പോള്‍ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഈ പലത്തിന് വീതി കൂട്ടുകയാണ്. അതിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

അപ്പോഴും പഴയ എരുതുംവണ്ടി പാലം പൂര്‍വാവസ്ഥയില്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന. ഈ പാലത്തിന് യാതൊരു ഉലച്ചിലും തട്ടാതെയാണ് റോഡ് വികസനവും പാലം വീതികൂട്ടലും നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. നാടിന്റെയും റോഡിന്റെയും വികസനത്തിന് സാക്ഷിയായും പഴയ കാളവണ്ടി യുഗത്തെ ഓര്‍മിപ്പിച്ചു കൊണ്ടും നിലകൊള്ളുന്ന പാലം നാട്ടുകാരിലും പുതിയ തലമുറയിലും കൗതുകമുണര്‍ത്തുന്നു.

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം പണിത പല പാലങ്ങളും അപകടാവസ്ഥയിലാവുകയും പുതുക്കി പണിയുകയും ചെയ്തിട്ടും ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും യാതൊരു കേടുപാടും സംഭവിക്കാത്ത എരുതുംവണ്ടി പാലം ചരിത്രത്തിന്റെ മൂകസാക്ഷിയായി ഇപ്പോഴും നിലകൊള്ളുന്നു.

ബ്രിട്ടീഷുകാരുടെ നിര്‍മാണ വൈദഗ്ധ്യവും കലര്‍പ്പില്ലാത്ത സത്യസന്ധതയും വിളിച്ചോതുന്ന പാലം ഇനിയും വര്‍ഷങ്ങളോളം ഈ നിലയില്‍ തന്നെ ഉണ്ടാവുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്ക്. റോഡ് വികസനത്തിന്റെ ഭാഗമായി ഇ പാലം പൊളിഞ്ഞുപോകുമെന്ന് ആശങ്ക നിലവിലുണ്ടെങ്കിലും പാലം അതേപടി നിലനിര്‍ത്തിയാല്‍ അത് ഒരു ചരിത്ര സ്മാരകമായി നിലകൊള്ളും.

വികസനത്തിന് ഇടിച്ചുനിരത്താനായില്ല; അത്ഭുതമായി കളനാട്ടെ എരുതുംവണ്ടി പാലം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kalanad, Bridge, Kasaragod, Kerala, Development project, Road, Erthumvandi, Eruthumvandi Palam, A bridge for bullock carts at Kalanad.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia