മാതാപിതാക്കളുടെ കണ്‍മുന്നില്‍ വച്ച് എട്ടുവയസുകാരി ലോറി കയറി മരിച്ചു
Nov 24, 2014, 09:39 IST
മംഗളൂരു: (www.kasargodvartha.com 24.11.2014) അച്ഛനും അമ്മയോടുമൊപ്പം ബൈക്കില്‍ സഞ്ചരിച്ച എട്ടുവയസുകാരി ലോറിയക്കടിയില്‍പ്പെട്ട് മരിച്ചു. മന്നാഗുഡ്ഡ സ്വദേശി രാമാനന്ദ പൈയുടെ മകള്‍ രചനാപൈ(8)യാണ് അളകയില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.
രചനാപൈ അച്ഛന്‍ രാമാനന്ദ പൈയോടും അമ്മയോടുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പിന്നിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന രചനാപൈ ബൈക്ക് നിയന്ത്രണം വിട്ട് വശത്തേക്ക് തെന്നിപ്പോയപ്പോള്‍ വണ്ടിയില്‍ നിന്ന് റോഡിലേക്ക് വീഴുകയായിരുന്നു. അതുവഴി വന്ന ലോറി കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെര്‍ക്കേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വോളിബോള്‍ ടൂര്‍ണമെന്റിനിടയില്‍ ചാവേര്‍ സ്ഫോടനം: 45 മരണം
Keywords: Mangalore, Accident, Accidental-Death, Lorry, died, Parents, Hospital, Police, Case, Register, 8-year-old girl falls off two-wheeler, dies.
Advertisement: