ഏജന്റിന്റെ ചതിയില്‍ പെട്ട കാസര്‍കോട്ടെ മൂന്നു യുവാക്കള്‍ സിംഗപ്പൂര്‍ ജയിലിലായി
Nov 18, 2014, 13:24 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2014) ഏജന്റിന്റെ ചതിയില്‍ പെട്ട കാസര്‍കോട്ടെ മൂന്നു യുവാക്കള്‍ സിംഗപ്പൂര്‍ ജയിലിലായി. കാസര്‍കോട് ചൂരി ബട്ടംപാറയിലെ സുലൈമാന്‍-ഖദീജ ദമ്പതികളുടെ മകന്‍ സി.എസ്. ശിഹാബുദ്ദീന്‍ (29), മൊഗ്രാല്‍ പുത്തൂരിലെ പരേതനായ മാഹിന്‍- ബീഫാത്വിമ ദമ്പതികളുടെ മകന്‍ എം. മുഹമ്മദ് നവാസ് (34), ചൂരി ആര്‍.ഡി നഗര്‍ മിയാദ് മന്‍സിലിലെ പരേതനായ ശറഫുദ്ദീന്‍- ആമിന ദമ്പതികളുടെ മകന്‍ എ.എസ് ഹാഷിം (35) എന്നിവരാണ് സിംഗപ്പൂരിലെ ജയിലിലായത്.
കാസര്‍കോട് ആനബാഗിലുവിലെ ഒരു ഏജന്റ് മുഖേന തൃശ്ശൂര്‍ സ്വദേശി നല്‍കിയ സന്ദര്‍ശക വിസയില്‍ 2014 ജൂണ്‍ ഒന്നിനാണ് മൂവരും സിംഗപ്പൂരിലേക്ക് പോയതെന്ന് എ.എസ്. ഹാശിമിന്റെ സഹോദരന്‍ അസ്‌ലം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സിംഗപ്പൂരിലെ കടയില്‍ സെയില്‍സ്മാന്‍മാരായി ജോലി നല്‍കാമെന്നായിരുന്നു ഏജന്റ് നല്‍കിയ വാഗ്ദാനം. ജൂണ്‍ രണ്ടിന് സിംഗപ്പൂരിലെ ചാങ്കി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലിറങ്ങിയ ഇവരുടെ ലഗേജ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയതോടെ ഇവരെ പിടികൂടി ജയിലിലടക്കുകയായിരുന്നു. സിംഗപ്പൂരിലെ നിയമപ്രകാരം 50 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്.
വിസ നല്‍കിയ ഏജന്റ് ഏല്‍പിച്ച ബാഗിനകത്താണ് ഇന്റര്‍നാഷണല്‍ ബന്ധമുള്ള പ്രമുഖരുടെ പേരിലുള്ള വ്യാജക്രെഡിറ്റ് കാര്‍ഡുകള്‍ ബാഗില്‍ നിന്നും കണ്ടെടുത്തത്. എയര്‍പോട്ടിന് പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് ബാഗ് കൈമാറണമെന്നാണ് ഇവര്‍ക്ക് ഏജന്റ് നല്‍കിയ നിര്‍ദ്ദേശം.
മൂന്നു പേരും മുമ്പ് ദുബൈയില്‍ സെയില്‍സ്മാന്‍മാരായി ജോലി നോക്കിയിരുന്നു. മുന്‍ പരിചയമുള്ളതിനാലാണ് മൂവരേയും സിംഗപ്പൂരിലേക്ക് ജോലിക്ക് കൊണ്ടുപോകുന്നതെന്നാണ് ഏജന്റ് വീട്ടുകാരെ അറിയിച്ചത്. സിംഗപ്പൂരിലേക്ക് പോയ മൂന്നു പേരെ കുറിച്ച് ഒരു വിവരവും ലഭിക്കാതെ തുടര്‍ന്നാണ് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും ജയിലില്‍ കഴിയുന്ന വിവരം ലഭ്യമായത്. കണ്ണൂര്‍ സ്വദേശികളായ സിംഗപ്പൂരിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ജയിലില്‍ സന്ദര്‍ശിച്ച് ഇവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ഏജന്റിന്റെ ചതിയില്‍പെട്ടകാര്യം ഇവര്‍ വെളിപ്പെടുത്തിയത്.
ഇതിനിടയില്‍ ഇവര്‍ക്ക് വിസ നല്‍കിയ ഏജന്റുമായി ബന്ധപ്പെട്ടെങ്കിലും എല്ലാം ശരിയാവും എന്നായിരുന്നു ഉത്തരം നല്‍കിയിരുന്നത്. പിന്നീട് ഇയാള്‍ ദുബൈയിലേക്ക് കടന്നതായി വ്യക്തമായി. മൂവരുടേയും മോചനം ആവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമമന്ത്രി സദാനന്ദ ഗൗഡ, മുന്‍ വിദേശ കാര്യ സഹ മന്ത്രി ഇ. അഹമ്മദ്, പി. കരുണാകരന്‍ എം.പി, മുന്‍ മന്ത്രിയും എം.പിയുമായ ശശി തരൂര്‍, കേരള പ്രവാസി കാര്യവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ്.

Keywords : Kasaragod, Cheating, Kerala, Singapore, Agent, Job, Complaint, Airport, Jail.