ബദിയഡുക്കയില്‍ എക്‌സ്‌പോയ്ക്കിടെ 2 പേര്‍ക്ക് കുത്തേറ്റു
Nov 9, 2014, 23:12 IST
ബദിയഡുക്ക: (www.kasargodvartha.com 09.11.2014) ബദിയഡുക്കയില്‍ എക്‌സ്‌പോയ്ക്കിടെ രണ്ട് പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബദിയഡുക്കയിലെ റഫീഖ് (25), സുഹൃത്ത് നവാസ് (24) എന്നിവര്‍ക്കാണ് കുത്തേറ്റത്.
വയറിനും അടിവയറിനും കുത്തേറ്റ റഫീഖിനെയും നവാസിനെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുതുരമായതിനാല്‍ ഇരുവരെയും മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ നവാസിന്റെ പരിക്ക് അതീവ ഗുരുതരമാണ്.
പെര്‍ളയിലെ ഒരു യുവാവാണ് ഇരുവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരെയും കുത്തിയ ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ യുവാവിന് വീണ് കയ്യെല്ല് പൊട്ടിയിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
എക്‌സ്‌പോയ്‌ക്കെത്തിയ റഫീഖിന്റെ ബന്ധുവായ പെണ്‍കുട്ടിയെയും മറ്റും മൊബൈല്‍ ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ഇരുവരെയും യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത്. വിവരമറിഞ്ഞ് ബദിയഡുക്ക എസ്.ഐയും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തില്‍ മറ്റ് മൂന്ന് പേരും ഉള്ളതായും ഇവര്‍ ഓടി രക്ഷപ്പെട്ടതായും സംശയിക്കുന്നു.
UPDATED: 11.50 PM