അനധികൃതമായി കടത്തിയ 2 ലോഡ് കോഴികളെ പിടികൂടി
Nov 7, 2014, 10:57 IST
ബദിയടുക്ക: (www.kasargodvartha.com 07.11.2014) അനധികൃതമായി കടത്തുകയായിരുന്ന രണ്ട് ലോഡ് കോഴി കാസര്‍കോട് ടൗണ്‍ സി.ഐ. പി.കെ. സുധാകരന്‍ പിടികൂടി. വെള്ളിയാഴ്ച പുലര്‍ചെ ബദിയടുക്കയ്ക്ക് അടുത്തുവെച്ചാണ് ലോറികള്‍ പിടിച്ചത്.
കര്‍ണാടകയില്‍നിന്ന് അനധികൃതമായി കേരളത്തിലേക്ക് കടത്തുകയായിരുന്നു കോഴികള്‍. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് സി.ഐ. സ്ഥലത്തെത്തി ലോറികള്‍ പിടികൂടിയത്. ഇവ പിന്നീട് വില്‍പന നികുതി അധികൃതര്‍ക്ക് കൈമാറി. ഒന്നേക്കാല്‍ ലക്ഷത്തോളം രൂപ നികുതി ഈടാക്കിയ ശേഷം വാഹനങ്ങള്‍ വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയില്‍നിന്ന് നികുതിവെട്ടിച്ചുള്ള കോഴിക്കടത്ത് അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകള്‍ വെട്ടിച്ച് ഊടുവഴികളിലൂടെയാണ് കോഴികള്‍ കടത്തിക്കൊണ്ടുവരുന്നത്.

Keywords: Badiyadukka, Chicken, Kasaragod, Police, Custody, Kerala, Smuggling, 2 lorry chicken smuggling seized.