കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
Oct 27, 2014, 17:52 IST
കുമ്പള: (www.kasargodvartha.com 27.10.2014) കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കുമ്പള ശാന്തിപള്ളം ഗോപാലകൃഷ്ണ ഹാളിനടുത്ത് താമസിക്കുന്ന മുരളി (35) യാണ് കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സീതാംഗോളി അപ്‌സര മില്ലിനടുത്തുവെച്ച് മുരളി സഞ്ചരിച്ച ഓട്ടോ റിക്ഷ തടഞ്ഞുനിര്‍ത്തി അക്രമി സംഘം കുത്തി വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി കുത്തേറ്റ മുരളിയെ ഉടന്‍ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയില്‍ കിടത്തിയിരിക്കുകയാണ്. ഏതാനും കേസുകളിലെ പ്രതിയാണ് മുരളിയെന്നാണ് വിവരം. സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കുമ്പളയില്‍നിന്ന് സീതാംഗോളി ഭാഗത്തേക്ക് ഓട്ടോ റിക്ഷയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു മുരളിയെ സംഘം അപ്‌സര മില്ലിനടുത്ത് തടഞ്ഞു വലിച്ച് പുറത്തിട്ട് കുത്തിവീഴ്ത്തിയത്. അക്രമത്തിന് പിന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന് സി.പി.എം. കേന്ദ്രങ്ങള്‍ ആരോപിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഗുരുതരമായി കുത്തേറ്റ മുരളിയെ ഉടന്‍ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയില്‍ കിടത്തിയിരിക്കുകയാണ്. ഏതാനും കേസുകളിലെ പ്രതിയാണ് മുരളിയെന്നാണ് വിവരം. സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
റേറ്റു ചോദിച്ച യുവാവിന് പെണ്‍കുട്ടികള്‍ പണികൊടുത്തു
Related News:
കുമ്പള പഞ്ചായത്തില്‍ ചൊവ്വാഴ്ച സി.പി.എം ഹര്‍ത്താല്‍