തീപ്പൊരി പാറുന്നതിനു ശമനമാകുന്നു; പുതിയ ബസ് സ്റ്റാന്‍ഡു പരിസരത്തെ ട്രാന്‍സ്‌ഫോര്‍മറുകളുടെ നവീകരണം തുടങ്ങി
Oct 30, 2014, 08:35 IST
കാസര്‍കോട്: (www.kasargodvartha.com 30.10.2014) കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ദേശീയ പാതയ്ക്കരികിലെ മൂന്നു ട്രാന്‍സ്‌ഫോര്‍മറുകള്‍ നവീകരിക്കുന്നു. ഇതിന്റെ പ്രവൃത്തി വ്യാഴാഴ്ച രാവിലെ ആരംഭിച്ചു. കാസര്‍കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ നാഗരാജ ഭട്ടിന്റെ മേല്‍നോട്ടത്തില്‍ എട്ട് ലൈന്‍മാന്‍മാരും, രണ്ട് ഓവര്‍സിയര്‍മാരും, മൂന്ന് സബ് എന്‍ജിനീയര്‍മാരും ആണ് ജോലിയില്‍ വ്യാപൃതരായിരിക്കുന്നത്.
രാവിലെ 6.30 മണിക്ക് ആരംഭിച്ച ജോലി ഉച്ചയ്ക്ക് രണ്ടുമണിയോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതുവരെ ഇവിടുത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ട്.
രണ്ടര ലക്ഷം രൂപ ചെലവിലാണ് മോഡിഫിക്കേഷന്‍ എന്ന പേരിലുള്ള പ്രവൃത്തി നടത്തുന്നത്. പുതിയ കവറുകള്‍, കേബിളുകള്‍ എന്നിവ സ്ഥാപിക്കും. ഇടക്കിടെ ഫ്യൂസ് പോകുന്നതിനും കാറ്റില്‍ ലൈനുകള്‍ കൂട്ടിമുട്ടി തീപ്പൊരി വീഴുന്നതിനും പരിഹാരമുണ്ടാക്കും.
പഴകിയ കവറുകളും വയറുകളും കേബിളുകളും മാറ്റുന്നതോടെ വൈദ്യുതി പ്രസരണ നഷ്ടം കുറക്കാനും കഴിയും. ഇതോടെ ട്രാന്‍സ്‌ഫോര്‍മറുകളുടെ നിലവാരം മെച്ചപ്പെടുമെന്ന് സബ് എന്‍ജിനീയര്‍മാരിലൊരാളായ ഷാഹുല്‍ ഹമീദ് പറഞ്ഞു.
Photo: RK Kasaragod
Also Read:
ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിക്ക് വധശിക്ഷ
Keywords: Kasaragod, Kerala, Transformer, Kasaragod New Bus stand, Engineers, Wind, Transformers repairing began.
Advertisement: