സ്ലാബിനിടയില്‍ അധ്യാപകന്റെ കാല് കുടുങ്ങി; ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു
Oct 24, 2014, 20:05 IST
കാസര്‍കോട്: (www.kasargodvartha.com 24.10.2014) സ്ലാബിനിടയില്‍ കാല് കുടുങ്ങിയ അധ്യാപകനെ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. കാസര്‍കോട്ടെ ഒരു പാരലല്‍ കോളജ് അധ്യാപകന്റെ കാലാണ് തായലങ്ങാടി എസ്.ബി.ടി. ബാങ്കിന് സമീപം ഓവുചാലിന്റെ സ്ലാബിനിടയില്‍ കുടുങ്ങിയത്.
വെള്ളിയാഴ്ച രാത്രി 7.40 മണിയോടെയാണ് സംഭവം. സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാന്‍ ചെന്നപ്പോള്‍ അധ്യാപകന്റെ കാല് സ്ലാബിനിടയില്‍ പെടുകയായിരുന്നു. കാല് പുറത്തെടുക്കാന്‍ കഴിയാത്തവിധം കുടുങ്ങിയതിനാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് ഏറെനേരം പരിശ്രമിച്ചും സ്ലാബ് ഇളക്കിമാറ്റാനായില്ല. തുടര്‍ന്ന് ജെ.സി.ബിയുടെ സഹായത്താല്‍ സ്ലാബ് ഇളക്കിമാറ്റിയാണ് രാത്രി 8.35 മണിയോടെ അധ്യാപകനെ രക്ഷിച്ചത്.

Keywords: Kasaragod, Thayalangadi, Kerala, Fire force, Police, Teacher, Teacher's leg trapped between drainage slabs.
Advertisement:
Advertisement: