മംഗലാപുരത്ത് നിന്നുള്ള ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥി പുഴയില്‍ വീണതായി സംശയം; വ്യാപക തിരച്ചില്‍
Oct 7, 2014, 19:34 IST
കുമ്പള: (www.kasargodvartha.com 07.10.2014) മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് ട്രെയിനില്‍ വരികയായിരുന്ന വിദ്യാര്‍ത്ഥി കുമ്പള ആരിക്കാടി പുഴയിലേക്ക് തെറിച്ചു വീണതായി സംശയം. ഇതേതുടര്‍ന്ന് പോലീസും നാട്ടുകാരും ബന്ധുക്കളും പുഴയിലും ട്രാക്കിലുമായി തിരച്ചില്‍ തുടങ്ങി.
കൊരക്കോട് ബിലാല്‍ നഗറിലെ ഷരീഫിന്റെ മകന്‍ ഷബീബിനെ (21) യാണ് ട്രെയിന്‍ യാത്രയ്ക്കിടെ ആരിക്കാടിക്കും കുമ്പളയ്ക്കും ഇടയില്‍ കാണാതായത്. വൈകിട്ട് മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 56656 പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഷബീബിനെ ട്രെയിന്‍ ആരിക്കാടിയില്‍ എത്തിയപ്പോള്‍ കാണാതായി എന്നാണ് കൂടെയുണ്ടായിരുന്ന സഹപാഠി ബന്ധുക്കളെയും മറ്റും അറിയിച്ചത്.
മംഗലാപുരം ശ്രീദേവി കോളജില്‍ ഇന്റീരിയര്‍ ഡിസൈനര്‍ കോഴ്‌സിന് പഠിക്കുകയാണ് ഷബീബ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കൊരക്കോട് ബിലാല്‍ നഗറിലെ ഷരീഫിന്റെ മകന്‍ ഷബീബിനെ (21) യാണ് ട്രെയിന്‍ യാത്രയ്ക്കിടെ ആരിക്കാടിക്കും കുമ്പളയ്ക്കും ഇടയില്‍ കാണാതായത്. വൈകിട്ട് മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 56656 പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഷബീബിനെ ട്രെയിന്‍ ആരിക്കാടിയില്‍ എത്തിയപ്പോള്‍ കാണാതായി എന്നാണ് കൂടെയുണ്ടായിരുന്ന സഹപാഠി ബന്ധുക്കളെയും മറ്റും അറിയിച്ചത്.
മംഗലാപുരം ശ്രീദേവി കോളജില്‍ ഇന്റീരിയര്‍ ഡിസൈനര്‍ കോഴ്‌സിന് പഠിക്കുകയാണ് ഷബീബ്.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Missing, kasaragod, Kerala, Train, Student, Mangalore, Kumbala, Arikady, Family, Thalangara, Shabeeb
Advertisement: