കാറിടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു
Oct 15, 2014, 23:34 IST
ബണ്ട്വാള്‍: (www.kasargodvartha.com 15.10.2014) അമിത വേഗതയിലോടിച്ച കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. ബണ്ട്വാളിലെ സഞ്ജീവി (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെ അഡ്യാവറിലായിരുന്നു അപകടം. ബിസി റോഡ് ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറാണ് ഇടിച്ചത്.
അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ കുളിച്ച് നടുറോഡില്‍ കിടന്ന സ്ത്രീയെ 15 മിനിറ്റിന് ശേഷമാണ് ആശുപത്രിയിലേക്കെത്തിക്കാനായത്. ഈ സമയത്ത് കടന്നുപോയ വാഹനങ്ങളൊന്നും നിര്‍ത്താതെ പോവുകയായിരുന്നു. ഇതിനിടയില്‍ വന്ന സമദ് എന്ന യുവാവാണ് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അപകടം നടന്ന സ്ഥലത്ത് കൂടി കടന്നുപോയ 108 ആംബുലന്‍സിനോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് സമദ് പറഞ്ഞു. പിന്നീട് ഇയാളുടെ കാറിലാണ് സഞ്ജീവിയെ ആശുപത്രിയിലെത്തിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mangalore, Accident, Women, Died, Obituary, National, Sanjeevi, Alto Car, Hospital, Injured, Alto Car, Speeding car kills woman pedestrian at Adyar.
Advertisement: