ഇതാ 4 കാലുകളുള്ള കോഴിക്കുഞ്ഞ്
Oct 31, 2014, 20:31 IST
മംഗലാപുരം: (www.kasargodvartha.com 31.10.2014) നാല് കാലുകളുമായി ജനിച്ച കോഴിക്കുഞ്ഞ് കാഴ്ചക്കാരില്‍ കൗതുകം പകരുന്നു. മംഗലാപുരം തുമ്പേ ലാച്ചിലിലെ പത്മാവതിയുടെ വീട്ടിലാണ് ഈ അത്ഭുത കോഴിക്കുഞ്ഞ് പിറന്നത്.
സാധാരണയായുണ്ടാകാറുള്ള രണ്ട് കാലുകള്‍ക്ക് പുറമെ പിറകിലായാണ് രണ്ട് ചെറിയ കാലുകള്‍. മറ്റു കോഴിക്കുഞ്ഞുങ്ങളെ പോലെ ഓടിച്ചാടി നടക്കാനും കഴിയുന്നുണ്ട് ഈ അത്ഭുത കുഞ്ഞിന്. കാണാന്‍ അല്‍പം സുന്ദരമാണ് കോഴിക്കുഞ്ഞിന്റെ നിറം.
നാല് കാലുള്ള കോഴിക്കുഞ്ഞ് വിരിഞ്ഞതറിഞ്ഞ് നിരവധി പേരാണ് ഇതിനെ കാണാനായി എത്തുന്നത്. മൂന്ന് ദിവസം മുമ്പാണ് തള്ളക്കോഴി 12 മുട്ടകളെ അടവച്ച് വിരിയിച്ചത്.

Keywords : Mangalore, National, Natives, Small wonder - Chick with four legs is cynosure of all eyes.