city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പളയില്‍ എസ്ഡിപിഐ-യൂത്ത് ലീഗ് സംഘട്ടനം 5 പേര്‍ക്ക് പരിക്ക്; 20 പേര്‍ക്കെതിരെ കേസ്

ഉപ്പള: (www.kasargodvartha.com 31.10.2014) ഉപ്പളയില്‍ എസ്ഡിപിഐ-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഇരുവിഭാഗത്തില്‍ പെട്ട അഞ്ചുപേര്‍ക്കെതിരെ കേസ്. സംഭവത്തില്‍ രണ്ടുസംഭവത്തിലുമായി 20 പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

എസ്ഡിപിഐ പ്രവര്‍ത്തകരായ കൊപ്പളത്തെ മുത്തലിബ് (32), അബ്ദുര്‍ റഹ്മാന്‍ (28), മണ്ഡലം വൈസ് പ്രസിഡന്റ് അരിമല ദാമോദരന്‍(55) എന്നിവര്‍ക്കും യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ റഫീഖ് (26), നിസാര്‍ (23) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

ഉപ്പളയില്‍ എസ്ഡിപിഐ-യൂത്ത് ലീഗ് സംഘട്ടനം 5 പേര്‍ക്ക് പരിക്ക്; 20 പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം എംഎല്‍എയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘട്ടനം ഉണ്ടായത്. മഞ്ചേശ്വരം എംഎല്‍എയുടെ ഓഫീസ് മുസ്ലിം ലീഗ് കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസിലേക്ക് മാര്‍ച്ചനടത്തുന്നതാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

എംഎല്‍എ താമസിക്കുന്ന ഉപ്പളയിലെ ഫ്‌ലാറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്നതെന്നും എന്നാല്‍ ലീഗ് ഓഫീസിലേക്ക് മാര്‍ച്ച്‌നടത്തിയത് സംഘര്‍ഷം സൃഷ്ടിക്കാനാണെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ ആരോപിക്കുന്നു.

മാര്‍ച്ചിനിടെ ലീഗ് ഓഫീസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തതായും രണ്ടുലീഗ് പ്രവര്‍ത്തകരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നും യൂത്ത്‌ലീഗ് കുറ്റപ്പെടുത്തി. പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എംഎല്‍എയുടെ വസതിയിലേക്ക് മാറ്റിയിരുന്നു.
ഉപ്പളയില്‍ എസ്ഡിപിഐ-യൂത്ത് ലീഗ് സംഘട്ടനം 5 പേര്‍ക്ക് പരിക്ക്; 20 പേര്‍ക്കെതിരെ കേസ്
മുസ്ലിം ലീഗ് മണ്ഡലം ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ്
പ്രവര്‍ത്തകര്‍ ഉപ്പളയില്‍ നടത്തിയ മാര്‍ച്ച്‌
ഉപ്പളയില്‍ എസ്ഡിപിഐ-യൂത്ത് ലീഗ് സംഘട്ടനം 5 പേര്‍ക്ക് പരിക്ക്; 20 പേര്‍ക്കെതിരെ കേസ്

ഇതിന് ശേഷമാണ് ഉപ്പള ഹനഫി ബസാറില്‍ വെച്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കൈക്കമ്പയില്‍ നിന്നും ഉപ്പളയിലേക്ക് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. മാര്‍ച്ച് ഉപ്പള ബസ് സ്റ്റാന്‍ഡ് സമീപം പോലീസ് തടഞ്ഞു.

തുടര്‍ന്ന് നടത്തിയ പൊതുയോഗം ജില്ലാ പ്രസിഡന്റ് എന്‍.യു.അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് ഹൊസങ്കടി, മുബാറക്ക് കടമ്പാര്‍, തങ്കപ്പന്‍, രാജീവന്‍, സി.എ.ഹമീദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. പ്രകടനത്തില്‍ 60 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പങ്കെടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തോളം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ മര്‍ദിച്ചതിലും ഓഫീസ് കല്ലെറിഞ്ഞുതകര്‍ത്തതിലും പ്രതിഷേധിച്ച് യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ലീഗ് ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ 200ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ചിന് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്‌റഫ്, എ.കെ. ആരിഫ്, ഗോള്‍ഡന്‍ റഹ്മാന്‍, ഷ്‌സുദ്ദീന്‍, ഹമീദ് ബന്തിയോട്, ഇസഡ്.എ. കയ്യാര്‍, അഷ്‌റഫ് സിറ്റിസണ്‍, അബ്ദുര്‍ റഹ്മാന്‍ ബന്തിയോട് എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ അക്രമിച്ചസംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

ഇരുവിഭാഗവും പ്രകടനത്തിന് അനുമതി വാങ്ങാത്തതിനാല്‍ ഇതിനും കേസെടുക്കുമെന്ന് പോലീസ് സൂചിപ്പിച്ചു.

ഉപ്പളയില്‍ എസ്ഡിപിഐ-യൂത്ത് ലീഗ് സംഘട്ടനം 5 പേര്‍ക്ക് പരിക്ക്; 20 പേര്‍ക്കെതിരെ കേസ്
എസ്ഡിപിഐ പ്രവര്‍ത്തകരെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍
 പ്രതിഷേധിച്ച് ഉപ്പള ടൗണില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍:
ഉപ്പളയില്‍ എസ്ഡിപിഐ-യൂത്ത് ലീഗ് സംഘട്ടനം 5 പേര്‍ക്ക് പരിക്ക്; 20 പേര്‍ക്കെതിരെ കേസ്

ഉപ്പളയില്‍ എസ്ഡിപിഐ-യൂത്ത് ലീഗ് സംഘട്ടനം 5 പേര്‍ക്ക് പരിക്ക്; 20 പേര്‍ക്കെതിരെ കേസ്

ഉപ്പളയില്‍ എസ്ഡിപിഐ-യൂത്ത് ലീഗ് സംഘട്ടനം 5 പേര്‍ക്ക് പരിക്ക്; 20 പേര്‍ക്കെതിരെ കേസ്

ഉപ്പളയില്‍ എസ്ഡിപിഐ-യൂത്ത് ലീഗ് സംഘട്ടനം 5 പേര്‍ക്ക് പരിക്ക്; 20 പേര്‍ക്കെതിരെ കേസ്

ഉപ്പളയില്‍ എസ്ഡിപിഐ-യൂത്ത് ലീഗ് സംഘട്ടനം 5 പേര്‍ക്ക് പരിക്ക്; 20 പേര്‍ക്കെതിരെ കേസ്

Photos: K.F.Iqbal Uppala

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Uppala, Case, Sdpi, Youth League, Manjeshwaram, Kerala, Kasaragod, Hospital, MLA, Protest, Complaint

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia