ബദിയഡുക്കയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ചു
Oct 26, 2014, 23:55 IST
ബദിയഡുക്ക: (www.kasargodvartha.com 26.10.2014) ബദിയഡുക്കയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ചു. കുമ്പഡാജെ തോട്ടത്തമൂലയിലെ വെങ്കപ്പറൈയുടെ മകന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ടി. സുധാകരനാ (41) ണ് മര്‍ദനമേറ്റത്.
സുഹൃത്തായ അധ്യാപകന്റെ വീട്ടില്‍ സംസാരിച്ചു കൊണ്ടിരിക്കെ സി.പി.എം പ്രവര്‍ത്തകനായ പ്രകാശന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വടി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന സുധാകരന്‍ പറഞ്ഞു. മര്‍ദനത്തില്‍ സുധാകരന്റെ മൂക്കിന്റെ പാലം തകര്‍ന്നു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് കാവലേര്‍പ്പെടുത്തി.

Keywords : Badiyadukka, RSS, Assault, Injured, Hospital, Treatment, CPM, Kasaragod, Kerala, Kumbadaje, Sudhakaran.