കുബണൂരില്‍ പിടിയിലായത് മഞ്ചേശ്വരത്തെ ധനകാര്യ സ്ഥാപനം കൊള്ളയടിക്കാനെത്തിയ സംഘം
Oct 21, 2014, 21:50 IST
കാസര്‍കോട്: (www.kasargodvartha.com 21.10.2014) കുബണൂരില ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ ആയുധങ്ങളുമായി പിടിയിലായ അഞ്ചംഗ സംഘം ലക്ഷ്യമിട്ടത് മഞ്ചേശ്വരം ആനക്കല്ലിലെ ഒരു ധനകാര്യ സ്ഥാപനം കൊള്ളയടിക്കാനായിരുന്നുവെന്ന് പോലീസ്. പിടിയിലായവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്.
ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ അസീസ് ഷെയ്ഖ് (42) കര്‍ണാടക സ്വദേശിയും മുംബൈയില്‍ താമസക്കാരനുമായ ഭാസ്‌ക്കര വെളിച്ചപ്പാടന്‍ (52), കാര്‍ക്കളയിലെ ജയശീല (32), കൊല്‍ക്കത്ത സ്വദേശി മൃത്യുഞ്ജയ (26), മുംബൈ സ്വദേശി ദീനനാഥ് (55) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച അര്‍ധരാത്രിയാണ് അഞ്ചംഗ സംഘത്തെ കുബണൂരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടത്. ഇതില്‍ നാല് പേര്‍ പിടിയിലാവുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ ചൊവ്വാഴ്ച ഉച്ചയോടെ രക്ഷപ്പെട്ടവരില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. അതേസമയം സംഘത്തില്‍പെട്ട ഒരാള്‍ കൂടി പിടിയിലാവാനുണ്ടെന്ന് സൂചനയുണ്ട്.
മൂന്ന് വടിവാളുകളും മറ്റും ആയുധങ്ങളും ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇവര്‍ തങ്ങിയിരുന്ന വീട്ടില്‍ നിന്നും ഒരു തോക്കും ആറ് തിരയും കണ്ടെത്തിയിരുന്നു. ഇത് പോലീസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ കുമ്പള സി.ഐ കെ.പി സുരേഷ് ബാബു, എസ്.ഐ ഗംഗാധരന്‍, ജിതീഷ് സിറിയക്, സുനില്‍ എബ്രഹാം, പ്രദീപ് കുമാര്‍, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ആള്‍പാര്‍പില്ലാത്ത വീട്ടില്‍ ഒളിച്ചു കഴിഞ്ഞ നാലംഗ സംഘം മാരകായുധങ്ങളുമായി പിടിയില്‍, 2 പേര്‍ ഓടിപ്പോയി
Keywords : Kasaragod, Manjeshwaram, Arrest, Accuse, Police, Kerala, Kubanoor.
Advertisement: