മരത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ്: കാണാനെത്തിയവരെക്കൊണ്ട് ദേശീയ പാത തടസ്സപ്പെട്ടു, പോലീസ് ഇടപെട്ടു
Oct 21, 2014, 11:31 IST
ചെര്‍ക്കള: (www.kasargodvartha.com 21.10.2014) റോഡരികിലെ മരത്തില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെ കാണാന്‍ ജനങ്ങള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ചെങ്കള നാലാംമൈല്‍ ജംഗ്ഷനിലാണ് സംഭവം.
ഇവിടെ റോഡരികിലെ കൂറ്റന്‍ മരത്തില്‍ കാക്കകള്‍ കൂട്ടത്തോടെയെത്തി കരയുന്നതു കണ്ട നാട്ടുകാര്‍ മരത്തില്‍ ശ്രദ്ധിച്ചപ്പോഴാണ് കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്. സംഭവമറിഞ്ഞ് നിരവധി പേര്‍ തടിച്ചു കൂടി. ഇതോടെ റോഡുഗതാഗതം തടസ്സപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തിയാണ് ഗതാഗത തടസ്സം നീക്കിയത്.
പാമ്പിനെ മരത്തില്‍ നിന്നു താഴെയിറക്കാനുള്ള ശ്രമത്തിലാണ് പോലീസും നാട്ടുകാരും.
മരത്തിനു മുകളിലെ കാക്കക്കൂട്ടിലെ മുട്ട തിന്നാന്‍ കയറിക്കൂടിയതാകാം പെരുമ്പാമ്പെന്നു കരുതുന്നു. സാധാരണ നിലയില്‍ നാട്ടില്‍ പെരുമ്പാമ്പുകളെ മരത്തിനു മുകളില്‍ കാണാറില്ല. ഇതാണ് നാട്ടുകാരില്‍ കൗതുകം വളര്‍ത്തിയത്.

Also Read:
മഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചു
Keywords: Snake, Tree, Road, Block, Cherkala, Kasaragod, Kerala, National Highway, Python in tree.
Advertisement: