ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്നവര്‍ സൂക്ഷിക്കുക; പോലീസ് പിന്നാലെയുണ്ട്
Oct 29, 2014, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 29.10.2014) ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും മദ്യക്കടത്തിനും പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കുമെതിരെ നടപടി ശക്തമാക്കിയതായി ടൗണ്‍ സി.ഐ. പി.കെ. സുധാകരന്‍ പറഞ്ഞു. വാഹനാപകടങ്ങള്‍ പെരുകിവരുന്ന സാഹചര്യത്തിലാണ് ഹെല്‍മെറ്റ് വേട്ടയും വാഹന പരിശോധനയും കര്‍ശനമാക്കുന്നത്.
ട്രാഫിക് പോലീസിന്റെ സഹകരണത്തോടെയാണ് ഇത്. വ്യാഴാഴ്ച മുതല്‍ ഇരുചക്ര വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കുമെന്നും സി.ഐ. പറഞ്ഞു. കാസര്‍കോട് ടൗണ്‍, വിദ്യാനഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന.
ട്രാഫിക് പോലീസിന്റെ സഹകരണത്തോടെയാണ് ഇത്. വ്യാഴാഴ്ച മുതല്‍ ഇരുചക്ര വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കുമെന്നും സി.ഐ. പറഞ്ഞു. കാസര്‍കോട് ടൗണ്‍, വിദ്യാനഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന.
Keywords : Police, Kasaragod, Kerala, Checking, Bike, Helmet, Police intensifies helmet hunt.
Advertisement:
Advertisement: