city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

കുമ്പള: (www.kasargodvartha.com 28.10.2014) കുമ്പളയില്‍ കുത്തേറ്റു മരിച്ച സി.പി.എം പ്രവര്‍ത്തകന്‍ പി. മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. തിങ്കളാഴ്ച വൈകുന്നേരം ബിജെപി - ആര്‍എസ്എസ് സംഘം നിഷ്ഠൂരമായി കുത്തികൊന്ന മുരളിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജില്ലയുടെ നാനാഭാഗത്തുനിന്നും നൂറുകണക്കിനാളുകളാണ് രാവിലെ മുതല്‍ കുമ്പളയിലേക്ക് ഒഴുകിയെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാവിലെ 12 മണിയോടെ പാര്‍ട്ടി നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വിലാപ യാത്രയായാണ് കുമ്പളയില്‍ എത്തിച്ചത്.

വഴിനീളെ നൂറുകണക്കിനാളുകള്‍ മുരളിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ കൂടിനിന്നു. പിലാത്തറ, പയ്യന്നൂര്‍ പെരുമ്പ, കരിവെള്ളൂര്‍, കാലിക്കടവ്. ചെറുവത്തൂര്‍, നീലേശ്വരം മാര്‍ക്കറ്റ്, കാഞ്ഞങ്ങാട്, ചട്ടഞ്ചാല്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിന് വെച്ചതിനുശേഷമാണ് നാലരയോടെ കുമ്പളയില്‍ എത്തിച്ചത്. സ്ത്രീകള്‍ ഉള്‍പെടെ നൂറുകണക്കിനാളുകള്‍ ഓരോ കേന്ദ്രത്തിലും മണിക്കൂറുകളോളം  കാത്തുനിന്നാണ് പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.

മൃതദേഹം കുമ്പളയില്‍ എത്തുമ്പോള്‍ അവിടമാകെ ജനസമുദ്രമായി മാറി. നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്ന യുവാവിന്റെ മുഖം അവസാനമായി കാണുന്നതിനും ആദരാഞ്ജലി അര്‍പ്പിക്കാനും ആയിരങ്ങളാണ് എത്തിയത്. കുമ്പള ടൗണില്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കടകമ്പോളങ്ങളടച്ച് കൊലപാതകത്തില്‍ പ്രതിഷേധിക്കുകയായിരുന്നു. ചൊവ്വാഴ്ച കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

വൈകുന്നേരം അഞ്ചര മണിയാടെയാണ് മൃതദേഹം കുമ്പള ടൗണിനടുത്ത സ്വന്തം വീട്ടിലെത്തിച്ചത്്. പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം കണ്ട് അലമുറയിട്ട് കരഞ്ഞ ഭാര്യ രഞ്ജിനിയുടെയും ബന്ധുക്കളുടെയും ദുഃഖം താങ്ങാനാവാതെ വീടാകെ കൂട്ട നിലവിളിയുയര്‍ന്നു. പേരാലിലെ അമ്മയുടെ വീട്ടുവളപ്പില്‍ ആറര മണിയാടെ സംസ്‌കരിച്ചു. വിവിധ പാര്‍ട്ടി നേതാക്കളും വര്‍ഗ ബഹുജനസംഘടനാ നേതാക്കളും സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകരും ആദരഞ്ജലി അര്‍പ്പിക്കാന്‍ എത്തി.

പരിയാരത്ത് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ജില്ലാസെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍, ഏരിയാസെക്രട്ടറി പി രഘുദേവന്‍, ഡിവൈഎഫ്‌ഐ  സംസ്ഥാന പ്രസിഡണ്ട് ടി.വി രാജേഷ് എന്നീ നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. പാര്‍ട്ടി പതാക പുതപ്പിച്ചു. കുമ്പള സിഐ കെ.പി സുരേഷ്ബാബു മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. ഡോ. ഗോപാലകൃഷ്ണപിള്ള പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്‍, കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍, എം.വി ജയരാജന്‍, ജയിംസ് മാത്യു എം.എല്‍.എ, ഡിവൈഎഫ്‌ഐ നേതാക്കളായ പി മുഹമ്മദ് റിയാസ്, എ.എന്‍ ഷംസീര്‍, പി.പി ദിവ്യ, കെ. മണികണ്ഠന്‍, കെ രാജ്‌മോഹന്‍ എന്നിവര്‍ ആശുപത്രിയില്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

പൊതുദര്‍ശനത്തിന് വെച്ച സ്ഥലങ്ങളിലും വീട്ടിലുമായി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ കെ നാരായണന്‍, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, പി.ബി അബ്ദുര്‍ റസാഖ് എംഎല്‍എ, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം പി ഗംഗാധരന്‍നായര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Photos: RK Kasargod

മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Keywords : Kasaragod, CPM Worker, Died, Kumbala, Dead Body, Murali, CPM Activists, DYFI. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia