മുരളി വധം: 2 പ്രതികള്‍ അറസ്റ്റില്‍
Oct 30, 2014, 15:42 IST
കുമ്പള:(www.kasargodvartha.com 30.10.2014) സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പളയിലെ പി. മുരളിയെ (37) കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു അറസ്റ്റു ചെയ്തു. കുതിരപ്പാടിയിലെ ഭരത് രാജ് (21), മാന്യ നീര്‍ച്ചാലിലെ മിഥുന്‍(23) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കൊലയാളികള്‍ സഞ്ചരിച്ച ഒരു ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസിലെ ഒന്നും രണ്ടും പ്രതികളായ അനന്തപുരത്തെ ശരത്, കുതിരപ്പാടിയിലെ ദിനു എന്ന ദിനേശന്‍ എന്നിവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നതായും സി.ഐ. പറഞ്ഞു. അറസ്റ്റിലായ പ്രതികള്‍ ബി.ജെ.പി. പ്രവര്‍ത്തകരാണ്.
അറസ്റ്റിലായവരെ തിരിച്ചറിയല്‍ പരേഡിനു വിധേയമാക്കുന്നതിനാല്‍ അവരുടെ ഫോട്ടോകള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. കൊലപാതകം നടത്തിയത് മദ്യലഹരിയിലാണെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. ഭരത് രാജ് മദ്യപിച്ചിരുന്നില്ല. 11 തവണയും കുത്തിയത് ശരത്താണെന്നും അറസ്റ്റിലായവര്‍ പറഞ്ഞു.
രണ്ടു ബൈക്കുകളിലായി പ്രതികള്‍ സഞ്ചരിക്കുമ്പോഴാണ് മുരളിയും സുഹൃത്ത് മഞ്ജുനാഥും ബൈക്കില്‍ സീതാംഗോളി ഭാഗത്തേക്ക് പോകുന്നത് കണ്ടത്. ഏറെ നേരം പിന്തുടര്‍ന്നതിനു ശേഷമാണ് ബൈക്കു തടഞ്ഞു നിര്‍ത്തി ആക്രമിച്ചതെന്നും പ്രതികള്‍ പോലീസിനോടു പറഞ്ഞു.
കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റുള്ളവരെ കൂടി അറസ്റ്റു ചെയ്താല്‍ മാത്രമേ ആയുധങ്ങളെ കുറിച്ചു വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. തിങ്കളാഴ്ച വൈകിട്ടാണ് മുരളിയെ ശാന്തിപ്പള്ളം സൂരംബയലിനടുത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തിയത്.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Advertisement:

Keywords: Murali murder;Two accused arrested, Kumbala, Police, custody, Bike, Attack, Kerala.
Advertisement: