മുരളി വധം: പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എം; ബന്ധമില്ലെന്ന് ബി.ജെ.പി
Oct 27, 2014, 19:35 IST
കാസര്‍കോട്: (www.kasargodvartha.com 27.10.2014) കുമ്പള ശാന്തിപ്പള്ളത്തെ മുരളിയെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും സജീവ പ്രവര്‍ത്തകനായിരുന്ന മുരളിയുടെ കൊലപാതകത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം അറിയിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് മുരളിയെ കുമ്പളയില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചിരുന്നു. തുടര്‍ന്ന് പെരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. അന്നുമുതല്‍ ആര്‍എസ്എസിന്റെ ഭീഷണി മുരളിക്ക് നേരെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൊലപാതകം വളരെ ആസൂത്രിതമാണന്നും സി.പി.എം കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുമ്പളയിലേയും പരിസര പ്രദേശങ്ങളിലേയും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബിജെപി - ആര്‍എസ്എസ് ബോധപൂര്‍വം ശ്രമിച്ചു വരികയാണ്. ഈ അറുംകൊല നടത്തിയ ആര്‍എസ്എസ് - ബിജെപി കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും സിപിഎം അഭ്യര്‍ത്ഥിച്ചു.
ആര്‍എസ്എസ് രക്തദാഹികളുടെ നരനായാട്ടിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഡിവൈഎഫ്‌ഐ നേതൃത്വം അറിയിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച എല്ലാ ബ്ലോക്ക് - മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം കൊലപാതകവുമായി ബന്ധമില്ലെന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സംഭവത്തെ രാഷ്ട്രീയവല്‍ക്കരിച്ച് സിപിഎം മുതലെടുപ്പ് നടത്തുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് പ്രസ്താവനയില്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, CPM, Murder, Case, Accuse, DYFI, BJP, Kerala, Murali, Kumbala, Shanthippallam.