മുരളി വധം: രണ്ടു പ്രതികളുടെ അറസ്റ്റ് ഉച്ചയോടെ, ബൈക്ക് കസ്റ്റഡിയില്‍
Oct 30, 2014, 11:04 IST
കുമ്പള: (www.kasargodvartha.com 30.10.2014) സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പളയിലെ പി. മുരളിയുടെ (37) കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്യും. കുതിരപ്പാടി സ്വദേശികളായ മിഥുന്‍, ഭരത് എന്ന ഭരത് രാജ് എന്നിവരുടെ അറസ്റ്റാണ് ഉച്ചയോടെ രേഖപ്പെടുത്തുകയെന്ന് കുമ്പള സി.ഐ സുരേഷ് ബാബു പറഞ്ഞു. കൊലയാളികള്‍ സഞ്ചരിച്ച ഒരു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരില്‍ മിഥുനെ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭരത് രാജിനെ ബുധനാഴ്ച രാത്രിയാണ് പിടികൂടിയത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മറ്റു പ്രതികളായ അനന്തപുരത്തെ ശരത്, കുതിരപ്പാടിയിലെ ദിനു എന്ന ദിനേശന്‍ എന്നിവര്‍ക്ക്് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യാഴാഴ്ച വൈകിട്ട് കൊല്ലപ്പെട്ട മുരളിയുടെ കുമ്പളയിലെ വീട് സന്ദര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതെന്നാണ് സൂചന. പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ സി.പി.എം ഇതിനകം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
മറ്റൊരു ബൈക്കും കൊലക്കുപയോഗിച്ച കത്തികളും കണ്ടെടുക്കാനുണ്ട്. മറ്റു പ്രതികളെ കൂടി പിടികിട്ടിയാല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് സൂചിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സി.പി.എം പ്രവര്‍ത്തകനായ മുരളി സുഹൃത്ത് മഞ്ചുനാഥയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ശാന്തിപ്പള്ളം സൂരംബയലിനടുത്ത് വെച്ച് കുത്തേറ്റു മരിച്ചത്.
രണ്ടു ബൈക്കുകളിലായെത്തിയ നാലു പേര്‍ ബൈക്കു തടഞ്ഞു നിര്‍ത്തി മുരളിയെ കുത്തുകയായിരുന്നു.
Also Read:
ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിക്ക് വധശിക്ഷ
Keywords: Kasaragod, Kerala, Kumbala, Murder, Custody, Police, Arrest, Accuse, Murali, Bike, CPM, Murali Murder: bike in police custody.
Advertisement: