മീന്‍വില്‍പനക്കാരന്‍, ചെരുപ്പുകുത്തി പ്രയോഗം: യൂത്ത് ലീഗ് നേതാവിനെതിരെ നടപടി പരിഗണനയില്‍: എം.സി.ഖമറുദ്ദീന്‍
Oct 6, 2014, 16:35 IST
കാസര്‍കോട്: (www.kasargodvartha.com 06.10.2014) വാട്ട്‌സ് ആപ്പില്‍ മത്സ്യവില്‍പനക്കാരേയും ചെരുപ്പുകുത്തികളേയും വഴിപോക്കരേയും ആക്ഷേപിച്ച് വോയ്‌സ് ക്ലിപ്പ് പ്രചരിപ്പിച്ച യൂത്ത് ലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി നടപടി പരിഗണനയിലാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ വ്യക്തമാക്കി.
വോയ്‌സ് ക്ലിപ്പ് വന്‍ വിവാദത്തിനു വഴിവെക്കുകയും അതിനെത്തുടര്‍ന്ന് ഇയാള്‍ മാപ്പു പറയുകയും ചെയ്തിട്ടുണ്ട്. ക്ലിപ്പിലെ പരാമര്‍ശങ്ങള്‍ താനും കേട്ടിട്ടുണ്ട്. അത്തരത്തില്‍ ആളുകളെ പരിഹസിക്കുന്നത് ഗുരുതരമായ തെറ്റാണ്.
മീന്‍ വില്‍പനക്കാരും ചെരുപ്പു കുത്തികളും വഴി പോക്കരുമെല്ലാം മനുഷ്യരാണ്. അവര്‍ക്കെല്ലാം വാട്ട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കാനും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും സ്വാതന്ത്യവും അവകാശവുമുണ്ട്. അതിനെ പരിഹസിക്കുകയാണ് വാട്ട്‌സ് ആപ്പിലൂടെ ചെയ്തത്. ഒരു തൊഴിലും മോശമല്ല. അതിനാല്‍ ആ പരാമര്‍ശം തൊഴിലെടുത്തു ജീവിക്കുന്നവരെ അധിക്ഷേപിക്കുന്ന തരത്തിലായിപ്പോയി. അതു കൊണ്ടു തന്നെ അതില്‍ ദുരുദ്ദേശവുമുണ്ട്.
പരാമര്‍ശത്തിനു പിന്നില്‍ എന്തെങ്കിലും രാഷ്ടീയ ലക്ഷ്യമുള്ളതായി കരുതുന്നില്ല. പരാതി ഉയരുകയാണെങ്കില്‍ അക്കാര്യവും പരിശോധിക്കുമെന്നും ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Related News: വാട്ട്‌സ് ആപ്പില്‍ യൂത്ത് ലീഗ് നേതാവിന്റെ മീന്‍ കച്ചവടക്കാരന്, ചെരുപ്പു കുത്തി പ്രയോഗം: ആപ്പിലായി, ഒടുവില്‍ മാപ്പിരന്നു

Keywords : Kasaragod, Kerala, Youth League, Leader, Controversy, Rauf Bavikkera, Whats app, Sound Clip, IUML Dist. Secretary criticizes MYL Leader on Whatsapp abuse