മാനന്തവാടിയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം; കുണിയ സ്വദേശിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Oct 6, 2014, 20:00 IST
പെരിയ: (www.kasargodvartha.com 06.10.2014) മാനന്തവാടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുണിയ സ്വദേശി മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. കുണിയയിലെ ബേക്കല്‍ അബ്ദുര്‍ റഹ് മാന്റെ മകന്‍ ഷാഫി (46) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഒപ്പം താമസിക്കുന്ന കൂത്തുപറമ്പിലെ സുനില്‍ ചന്ദ്രനും (55) അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇദ്ദേഹം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ മരണപ്പെട്ടിരുന്നു. ഇവര്‍ താമസിക്കുന്ന വാടക മുറിയില്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നാണ് സ്റ്റൗ പൊട്ടിത്തെറിച്ചത്.
വയറിനും മറ്റുമാണ് ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റത്. ഷാഫിയുടെ വയറിനേറ്റ പൊള്ളല്‍ കിഡ്‌നിയെ ബാധിച്ചതായും ഏതു സമയവും മരണം സംഭവിക്കാമെന്നുമായിരുന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചത്. ഷാഫിയുടെ ജീവന് വേണ്ടി പ്രാര്‍ത്ഥനയുമായി ബന്ധുക്കളും നാട്ടുകാരും കഴിയുന്നതിനിടയിലാണ് മരണ വിവരം തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തിയത്.
വര്‍ഷങ്ങളായി മാനന്തവാടിയില്‍ ഹോട്ടല്‍ ജോലിയും മറ്റുമായി കഴിയുന്ന ഷാഫി ഇടയ്ക്കിടെ മാത്രമാണ് നാട്ടിലെത്താറുള്ളതെങ്കിലും എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ ഷാഫിക്ക് കഴിഞ്ഞിരുന്നു. ഷാഫിയുടെ മരണ വിവരമറിഞ്ഞ് ഉച്ചയോടെ ബന്ധുക്കളും നാട്ടുകാരും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് തിരിച്ചു. പടന്നക്കാട് സ്വദേശിനി ആയിഷയാണ് ഭാര്യ. മക്കള്‍: സിയാദ്, ഇല്ല്യാസ്, നാദിറ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്ത്യാഗേറ്റില്‍ നിന്നും ഒരാഴ്ച മുമ്പ് കാണാതായ മൂന്നു വയസുകാരിയെ കണ്ടെത്തി
Keywords: Kasaragod, Periya, Kerala, Died, Gas cylinder, Post mortem, Hospital, Kozhikode Medical College, Dead body,
Advertisement: