city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗജന്യ വൈഫൈ കാസര്‍കോട്ടെ വിദ്യാലയങ്ങളിലേക്കും

കാസര്‍കോട്: (www.kasargodvartha.com 24.10.2014) കാസര്‍കോട്ടെ വിദ്യാലയങ്ങളിലേക്ക് കൂടി സൗജന്യ വൈഫൈ സംവിധാനം വ്യാപിപ്പിക്കും. നഗരത്തില്‍ വൈഫൈ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയങ്ങളേയും വൈഫൈയുടെ പരിധിയില്‍ കൊണ്ടുവരുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല പറഞ്ഞു. കാസര്‍കോട് ഉപജില്ലയിലെ വിദ്യാലയങ്ങളില്‍ ബ്ലോഗ് പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ചെയര്‍മാന്‍ നിര്‍വ്വഹിച്ചിരുന്നു. ഈ ചടങ്ങിലാണ് അദ്ദേഹം സ്‌കൂളുകളിലും വൈഫൈ സംവിധാനം ഏര്‍പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമാണ് വൈഫൈ ആദ്യഘട്ടത്തില്‍ ഏര്‍പെടുത്തുക. പിന്നീട് എയ്ഡഡ് സ്‌കൂളുകളിലേക്കും വൈഫൈ ഏര്‍പെടുത്തുന്ന കാര്യം പരിഗണിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ വൈഫൈ ഏര്‍പെടുത്തുന്നതിന് സാങ്കേതിക പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. സ്‌കൂളുകളില്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി പാഠ്യപദ്ധതികളും മറ്റും നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്, ലാപ്‌ടോപ് ഉള്‍പെടെയുള്ള ഉപകരണങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നുണ്ട്.

ഇത്തരമൊരു പശ്ചാത്തലത്തില്‍ വൈഫൈ ഏര്‍പെടുത്തുന്നത് പഠനം എളുപ്പമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഐ.ടി പഠനം മെച്ചപ്പെടുത്തുന്നതിനും വൈഫൈ ഏര്‍പെടുത്തുന്നത് ഉപകാരപ്രദമാകും. 4ജി ഹൈസ്പീഡ് ഇന്റര്‍നെറ്റ് വൈഫൈ സംവിധാനമാണ് ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്ന് ഏര്‍പെടുത്താന്‍ നഗരസഭ ആലോചിക്കുന്നത്. കാസര്‍കോട് നഗരത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍. കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളിലാണ് സൗജന്യ വൈഫൈ ഏര്‍പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

നഗരസഭ തയ്യാറാക്കിയ പദ്ധതിക്ക് ഐ.ടി വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരും. ഐ.ടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇതു സംബന്ധിച്ച് നേരത്തെ നഗരസഭ ചെയര്‍മാന്‍ കത്ത് നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


സൗജന്യ വൈഫൈ കാസര്‍കോട്ടെ വിദ്യാലയങ്ങളിലേക്കും

Related News: 
കാസര്‍കോട്ട് സൗജന്യ വൈഫൈ ഏര്‍പെടുത്താന്‍ നഗരസഭ നടപടി തുടങ്ങി

Keywords : Kasaragod, Municipality, School, Kerala, Development project, Wifi Free, Free wifi project extends to schools. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia