തൃക്കരിപ്പൂര്‍ ഇന്ത്യയിലെ ആദ്യത്തെ സൗജന്യ വൈഫൈ പഞ്ചായത്ത്
Oct 28, 2014, 22:39 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 28.10.2014) തൃക്കരിപ്പൂര്‍ ഇന്ത്യയിലെ ആദ്യത്തെ സൗജന്യ ഇന്റര്‍നെറ്റ് ഗ്രാമപഞ്ചായത്താകുന്നു. നവംബര്‍ മൂന്നാം വാരം മുതല്‍ ഈ സൗകര്യം ലഭിക്കുമെന്ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2.75 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എലുമായി ധാരണ ഉണ്ടാക്കിയതായും അദ്ദേഹം വ്യക്തമാക്കി. വൈഫൈ സംവിധാനത്തിന്റെ പരീക്ഷണ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
തൃക്കരിപ്പൂരില്‍ പുതുതായി നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്നാണ് സിഗ്‌നല്‍ പ്രസരിപ്പിക്കുക. തുടക്കത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് വൈഫൈ സേവനം ലഭ്യമാകുക. കെട്ടിടങ്ങളുടെ തടസമില്ലാത്ത മേഖലകളില്‍ ഒന്നര കിലോമീറ്റര്‍ വരെ സിഗ്‌നല്‍ ലഭിക്കുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
15 മിനുട്ട് നേരമോ അല്ലെങ്കില്‍ 100 എം.ബി. ഡാറ്റയോ ഏതാണ് ആദ്യം തീരുന്നത് എന്ന മുറക്ക് കണക്ഷന്‍ നഷ്ടപ്പെടും. പത്തു മിനുട്ട് കഴിഞ്ഞ് വീണ്ടും ഒ.ടി.പി.സ്വീകരിച്ച് ലോഗിന്‍ ചെയ്യാനും കഴിയും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറു വരെയാണ് വൈഫൈ സേവനം ലഭിക്കുക.
വൈഫൈ കണക്ഷന്‍ അന്വേഷിക്കുമ്പോള്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക വെബ് പേജില്‍ എത്തിച്ചേരും. അവിടെ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ ഒറ്റ തവണ പാസ് വേഡ് (ഒ.ടി.പി) ലഭിക്കും. ഈ പാസ് വേഡ് എന്റര്‍ ചെയ്യുന്നതോടെ സേവനം ലഭ്യമായിതുടങ്ങും.
തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നെറ്റിലൂടെ ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. ഡിസംബറോടെ കടലാസ് രഹിത ഒഫീസാകുന്ന പഞ്ചായത്തില്‍ വൈഫൈ സംവിധാനം പൊതു ജനങ്ങള്‍ക്ക് പ്രയോജനപ്പെടും. ദുരുപയോഗം ഒഴിവാക്കാനുള്ള സാങ്കേതിക മേന്മ പുതിയ സംവിധാനത്തില്‍ ഉണ്ടാകും. അത്തരം പ്രവൃത്തികളില്‍ ഏര്‍പെടുന്നവരെ സംവിധാനത്തിന് പുറത്ത് നിര്‍ത്താനും ഇതുവഴി സാധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി.വി. പത്മജ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വി.കെ. ബാവ, ടി. അജിത, സെക്രട്ടറി പി.പി. രഘുനാഥന്‍ എന്നിവരും സംബന്ധിച്ചു.

Keywords : Trikaripur, Kasaragod, Kerala, Trikaripur Panchayath, Trikaripur Bus stand, Press meet, Free Wifi, Free Wifi in Trikaripur.
Advertisement:
Advertisement: