കാസര്‍കോട്ട് സൗജന്യ വൈഫൈ ഏര്‍പെടുത്താന്‍ നഗരസഭ നടപടി തുടങ്ങി
Oct 17, 2014, 13:45 IST
കാസര്‍കോട്: (www.kasargodvartha.com 17.10.2014) കാസര്‍കോട്ട് സൗജന്യ വൈഫൈ സംവിധാനം ഏര്‍പെടുത്താന്‍ നഗരസഭ നടപടി തുടങ്ങി. ഇതുസംബന്ധിച്ച് ഐ.ടി. മന്ത്രി പി.കെ. കുഞ്ഞാലികുട്ടിക്ക് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല തിരുവനന്തപുരത്ത് വെച്ച് നിവേദനം നല്‍കി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. റെയില്‍വേസ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് വൈഫൈ ഏര്‍പെടുത്താന്‍ ആലോചിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കേരളത്തില്‍ ആദ്യമായി മലപ്പുറം നഗരസഭയില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പെടുത്താന്‍ ഐടി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ കാസര്‍കോട്ടും വൈഫൈ ഏര്‍പെടുത്തണമെന്നാണ് നഗരസഭാചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാണ് വൈഫൈ ഏര്‍പെടുത്തുന്നത്. ഏറ്റവും പുതിയ 4ജി ഹൈസ് സ്പീഡ് സംവിധാനമാണ് ഏര്‍പെടുത്താന്‍ ആലോചിക്കുന്നത്. പദ്ധതി തുകയില്‍ ഒരുവിഹിതം നഗരസഭ വഹിക്കും. ഒരു വിഹിതം ഐടി വകുപ്പും വഹിക്കണമെന്നാണ് നഗരസഭാചെയര്‍മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കാസര്‍കോട്ട് സൗജന്യ വൈഫൈ ഏര്‍പെടുത്തുന്നത് നഗരവാസികള്‍ക്കൊപ്പം പുറമെനിന്നും കാസര്‍കോട്ടെത്തുന്നവര്‍ക്കും അനുഗ്രഹമാകും. നിലവില്‍ മെട്രോ നഗരങ്ങളിലെല്ലാം വൈഫൈ ഏര്‍പെടുത്തികൊണ്ടിരിക്കുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ പ്രധാന സ്ഥലങ്ങളിലെല്ലാം ഐടി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ വൈഫൈ ഏര്‍പെടുത്തുന്നത്.
പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെല്ലാം സൗജന്യ വൈഫൈ ഏര്‍പെടുത്തുമെന്ന് കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഇനിയും നടപ്പാക്കിതുടങ്ങിയിട്ടില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മംഗള്‍യാന്റെ ദിശ മാറ്റിയതായി ഐ.എസ്.ആര്‍.ഒ
Keywords: Kasaragod, Kerala, Internet, WiFi, Kasaragod New bus stand, Old Bus stand, Railway Station,
Advertisement: