ടാങ്കറില്‍ നിന്ന് ഗ്യാസ് ചോരുന്നുവെന്ന സന്ദേശം പരിഭ്രാന്തി പരത്തി; വസ്തുത അറിഞ്ഞപ്പോള്‍ ആള്‍കൂട്ടത്തിന്റെ ചുണ്ടില്‍ ഊറിച്ചിരി
Oct 24, 2014, 11:33 IST
നായന്മാര്‍മൂല: (www.kasargodvartha.com 24.10.2014) റോഡരികില്‍ ഡ്രൈവറില്ലാതെ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ട ഗ്യാസ് ടാങ്കര്‍ ലോറി പരിഭ്രാന്തി പരത്തി. ടാങ്കറില്‍ നിന്ന് ഗ്യാസ് ചോരുന്നുവെന്ന് സംശയിക്കുന്നതായി വിദ്യാനഗര്‍ പോലീസില്‍ ആരോ വിളിച്ചറിയിച്ചത് പരിഭ്രാന്തിക്ക് ആക്കംകൂട്ടി. തുടര്‍ന്ന് പോലീസ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് കുതിച്ചെത്തിയപ്പോള്‍ നായന്മാര്‍മൂല ജംഗ്ഷന് അല്‍പമകലെ ടാങ്കര്‍ ലോറി നിര്‍ത്തിയ നിലയില്‍ കാണുകയായിരുന്നു. അതില്‍ ഡ്രൈവറുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ഒമ്പ്ത മണിയോടെയാണ് സംഭവം.
ടാങ്കര്‍ ലോറിയില്‍ പതിച്ചിരുന്ന ഫോണ്‍നമ്പറില്‍ പോലീസ് ഗ്യാസ് കമ്പനി അധികൃതരുമായി ബന്ധപ്പെടുകയും ഡ്രൈവറുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കുകയും ചെയ്തു. ഡ്രൈവര്‍ അണങ്കൂരിലെ വര്‍ക്ക്‌ഷോപ്പിലാണുള്ളതെന്നും ലോറിക്ക് നിസാരമായ യന്ത്രത്തകരാര്‍ ഉള്ളതിനാല്‍ നന്നാക്കാനായി ഫിറ്ററെ അന്വേഷിച്ച് വന്നതാണെന്നും മറ്റു പ്രശ്‌നങ്ങളൊന്നും ടാങ്കറിനില്ലെന്നും ഡ്രൈവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ നായന്മാര്‍മൂലയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടത്. ഡ്രൈവര്‍ രാത്രി അതില്‍ തന്നെ കിടന്നുറങ്ങി. യന്ത്രത്തകരാര്‍ പരിഹരിച്ച ശേഷം യാത്ര തുടരാമെന്ന് കരുതി ഡ്രൈവര്‍ വെള്ളിയാഴ്ച രാവിലെയാണ് ഫിറ്ററെ അന്വേഷിച്ച് അണങ്കൂരിലെ വര്‍ക്ക്‌ഷോപ്പില്‍ പോയത്. ഈ സമയത്തായിരുന്നു നാട്ടുകാരിലാരോ പോലീസില്‍ വിവരമറിയിച്ചത്. ടാങ്കറില്‍ നിന്ന് ഗ്യാസ് ചോരുന്നുവെന്ന് സംശയിക്കുന്നതായി സന്ദേശം നല്‍കിയതാണ് ആശങ്കയ്ക്ക് വഴിവെച്ചത്.
വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ നായന്മാര്‍മൂലയില്‍ തടിച്ചുകൂടി. പിന്നീട് വസ്തുത അറിഞ്ഞപ്പോഴാണ് ആശങ്ക നീങ്ങിയതും ആളുകള്‍ പിരിഞ്ഞു പോയതും.
Also Read:
സിയാചിനില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
Keywords: Kasaragod, Kerala, Naimaramoola, Gas, Police, Phone, Fire force, False message of gas leakage from LPG tanker.
Advertisement: